ശബരിമല അരവണയ്ക്കും കൊട്ടാരക്കര ഉണ്ണിയപ്പത്തിനും അമ്പലപ്പുഴ പാൽപ്പായസത്തിനും പേറ്റന്റ് തേടി ദേവസ്വം

ക്ഷേത്രപ്രസാദങ്ങൾ വ്യാജമായി ഉണ്ടാക്കുന്നതും വിൽക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ദേവസ്വംബോർഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസം, തിരുവാർപ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്ക്കാണ് പേറ്റന്റിന് ശ്രമിക്കുന്നത്.

0

തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാനൊരുങ്ങി തിരുവിതാകൂർ ദേവസ്വംബോർഡ്. ക്ഷേത്രപ്രസാദങ്ങൾ വ്യാജമായി ഉണ്ടാക്കുന്നതും വിൽക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ദേവസ്വംബോർഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസം, തിരുവാർപ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്ക്കാണ് പേറ്റന്റിന് ശ്രമിക്കുന്നത്.വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ നടപടി തുടങ്ങിയതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ സമ്പൂർണ യോഗത്തിലാണ് തീരുമാനമെടുത്തത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാൽപ്പായസം വ്യാജമായി നിർമിച്ച് ചില ബേക്കറികളിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദേവസ്വംബോർഡ് അത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിച്ചുവരികയാണ്. വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാൻ നടപടി തുടങ്ങിയതായി ദേവസ്വംബോർഡ് പ്രസിഡന്റ് അറിയിച്ചു.

ബേക്കറികൾക്ക് പുറമേ കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാൽപ്പായസം എന്നു തെറ്റിദ്ധരിപ്പിച്ച് പായസം വിൽക്കുന്നുണ്ട്. ഇവർക്കെതിരേയും നിയമനടപടി സ്വീകരിക്കും. ഇതേപ്പറ്റി റിപ്പോർട്ട് നൽകാൻ ദേവസ്വം ഉന്നതോദ്യോഗസ്ഥരെ നിയമിച്ചതായും പ്രസിഡന്റ് അറിയിച്ചു. നിയമവകുപ്പിന്റെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാൻ ദേവസ്വം കമ്മീഷണർ എം. ഹർഷനെ ചുമതലപ്പെടുത്തി.പേറ്റന്റ് നേടുന്നതിനുള്ള അപേക്ഷ ഉൾപ്പടുത്തിയുള്ള റിപ്പോർട്ട് ദേവസ്വം കമ്മീഷണർ ചൊവ്വാഴ്ച ബോർഡിന് സമർപ്പിക്കും. ചൊവ്വാഴ്ചത്തെ ബോർഡ് യോഗം തുടർകാര്യങ്ങൾ തീരുമാനിക്കും.

You might also like

-