മൂന്നാര്‍ മേഖലയില്‍ റിക്കാർഡ് പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ടു കൃഷി വകുപ്പ്. ഒരു വർഷം 80000 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കും.

കഴിഞ്ഞ വർഷത്തെ ഉത്പാദനം നാലായിരം ടൺ പച്ചക്കറി. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകർക്ക് സംരക്ഷണം നൽകിയാവും ഉത്പാദനം വര്ധിപ്പിക്കുകയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാർ.

0

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ നിന്ന് 80000 ടണ്‍ പച്ചക്കറി ഉത്പാദനം കൃഷി വകുപ്പ് ലക്ഷ്യമിടുന്നതായ് കൃഷി മന്ത്രി വി എസ് സുനില്‍ പറഞ്ഞു. വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ കാര്‍ഷിക മേഖലയിലെ പച്ചക്കറിയുത്പാദനം ഇരട്ടിയാക്കിയാവും ലക്ഷ്യം കൈവരിക്കുക. ഈ വര്‍ഷം രണ്ട് സീസണുകളിലായി മേഖലയിൽ നിന്ന് 40000 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. മൂന്നാറിനെ പ്രത്യേക കാര്‍ഷിക മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ ലക്ഷ്യത്തോടെയാണെന്നും കൃഷി മന്ത്രി.
.
ജലസേചനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വനം വകുപ്പിന്റ സഹകരണത്തോടെ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. പ്രകൃതി ദത്ത തടയണകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ ആറു തവണ വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ എത്തിയത് സര്‍ക്കാരിന്‍റെ ഉറച്ച തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുഎം മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

മൂന്നാര്‍ മേഖലയുടെ പരിസ്ഥിതിക്ക് ഗ്രാന്റീസ് മരങ്ങള്‍ വലിയ ദോഷമാണ് ചെയ്തു കൊണ്‍ണ്ടിരിക്കുന്നതു. ഇവ വെട്ടിമാറ്റുക തന്നെ വേണമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ ജലദൗര്‍ലഭ്യത്തിനു പ്രധാന കാരണങ്ങളിലൊന്ന് ഗ്രാന്റീസ് മരങ്ങളാണ്. ഇക്കാര്യത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

-