കടൽകടന്ന് പ്രതിക്ഷേധം ,പൗരത്വ ബില്ലിനെതിരെ നോര്‍ത്ത് കാലിഫോര്‍ണിയായില്‍ പ്രകടനം
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജെയ്ന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം മുസ്ലീമുകള്‍ക്ക് നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും മൈനോറട്ടീസ് ഓഫ് ഇന്ത്യ ഓര്‍ഗനൈസേഷന്‍ വക്താവ് അര്‍വിന്‍ വല്‍മുസി പറഞ്ഞു
സാന്റാക്ലാര: നോര്‍ത്ത് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഡിസംബര്‍ 15 ന് സിവിക് സെന്റര്‍ പാര്‍ക്കില്‍ ഒത്തു ചേര്‍ന്ന് ഇന്ത്യയില്‍ ഈയ്യിടെ പാസ്സാക്കിയ സിറ്റിസണ്‍ അമന്റ്‌മെന്റ് ബില്ലിനെതിരെ പ്രതിഷേധിച്ചു.ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതില്‍ നിന്നും മുസ്ലീമുകളെ ഒഴിവാക്കുന്നതിന് അംഗീകാരം നല്‍കുന്ന ബില്‍ ഇന്ത്യന്‍ മതേതരത്വങ്ങള്‍ക്ക് തികച്ചും എതിരാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജെയ്ന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം മുസ്ലീമുകള്‍ക്ക് നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും മൈനോറട്ടീസ് ഓഫ് ഇന്ത്യ ഓര്‍ഗനൈസേഷന്‍ വക്താവ് അര്‍വിന്‍ വല്‍മുസി പറഞ്ഞു.
അധികം താമസിയാതെ ക്രിസ്ത്യന്‍, മുസ്ലീം, സിക്ക് വിഭാഗത്തിലുള്ളവര്‍ക്ക് മത പ്രഭാഷണങ്ങള്‍ നിരോധിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവരുമെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നും അര്‍വില്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യ അംഗീകരിച്ച പൗരത്വബില്‍ അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കുന്നതിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ പ്രസിഡന്റ് അഹസന്‍ ഖാന്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അഭ്യര്‍ത്ഥിച്ചു.