യു എസ് കോണ്‍ഗ്രസ്സ് മെജോറട്ടി ലീഡര്‍ സ്ഥാനത്തേക്ക് നാന്‍സി പെലോസിക്ക് പാര്‍ട്ടി നോമിനേഷന്‍

2007 മുതല്‍ 2011 വരെ സ്പീക്കറായി നാന്‍സി പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള സഭയില്‍ മൈനോറട്ടി ലീഡറാണ്. ജനുവരി 3 ന് ചേരുന്ന ഫുള്‍ ഹൗസില്‍ നാന്‍സിക്ക് ഭൂരിപക്ഷം വോട്ടുകള്‍ ലഭിച്ചാലെ വിജയം ഉറപ്പിക്കാനാകൂ.

0

വാഷിംഗ്ടണ്‍ ഡി സി: നവംബര്‍ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 116ാമത് യു എസ് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റിക്ക് പാര്‍ട്ടി മെജോറട്ടി ലീഡറായി നാന്‍സി പെലോസിയെ പാര്‍ട്ടി നോമിനേറ്റ് ചെയ്തു.

നവംബര്‍ 28 ബുധനാഴ്ച നടന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ 203 വോട്ടുകള്‍ നാന്‍സിക്ക് അനുകൂലമായി രേഖപ്പെടുത്തിയപ്പോള്‍ 32 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.നാന്‍സി പെലോസിയെ മാറ്റി യുവ പ്രതിനിധിയെ മെജോറട്ടി ലീഡറായി തിരഞ്ഞെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

2007 മുതല്‍ 2011 വരെ സ്പീക്കറായി നാന്‍സി പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള സഭയില്‍ മൈനോറട്ടി ലീഡറാണ്. ജനുവരി 3 ന് ചേരുന്ന ഫുള്‍ ഹൗസില്‍ നാന്‍സിക്ക് ഭൂരിപക്ഷം വോട്ടുകള്‍ ലഭിച്ചാലെ വിജയം ഉറപ്പിക്കാനാകൂ.

യു എസ് ഹൗസ്സില്‍ 435 അംഗങ്ങളില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ 233 അംഗങ്ങളും നാന്‍സിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നാന്‍സിയുടെ നില പരുങ്ങലിലാകും. ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും 18 പേരും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 197 പേരും ഒരുമിച്ച് നാന്‍സിയെ എതിര്‍ത്താലും നാന്‍സിക്ക് വിജയിക്കാനാവില്ല.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നോമിനേഷന്‍ എതിര്‍ക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉണ്ട്. യു എസ് ഹൗസ് ലീഡറായി ആര് തിരഞ്ഞെടുക്കപ്പെടുമെന്ന് അറിയണമെങ്കില്‍ ജനുവരി 3 വരെ കാത്തിരിക്കേണ്ടി വരും.

You might also like

-