ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ?പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
"മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം മഞ്ചേരിയിൽ പ്രതികരിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. .
മലപ്പുറം | പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയില്‍ വെച്ചു നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവർത്തിക്കുക.പി വി അൻവർ ഇന്നലെ രാത്രിയിൽ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകർ ഇന്ന് പി വി അൻവറിന്റെ പാർട്ടിയുടെ സമ്മേളന വേദിയിൽ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ വ്യക്തമാക്കിയിരിക്കുന്നത്.
“മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം മഞ്ചേരിയിൽ പ്രതികരിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. . എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വെച്ചത്. അർജുനും മനാഫും മതേതരത്വത്തിൻ്റെ പ്രതീകമാണ്. തനിക്ക് മേലെ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫും അർജുൻ്റെയും ചിത്രം ബോർഡുകളിൽ വെച്ചത്. മഞ്ചേരിയിൽ പ്രഖ്യാപനം വെച്ചത് സ്വന്തം നാടായത് കൊണ്ടാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയോടിടഞ്ഞ് കഴിഞ്ഞ ദിവസമാണ് അൻവർ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളമുടനീളംെ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല, യുവാക്കൾ ഒപ്പമുണ്ടാകുമെന്നാണ് അൻവറിന്റെ പ്രതീക്ഷ. മലപ്പുറത്തെ മുൻ എസ്പി പി സുജിത്ത് ദാസിന് നേരെയുയർത്തിയ മരം മുറി ആരോപണവും മാമി തിരോധാനവും പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും എഡിജിപിയിലേക്കും നീണ്ട ആരോപണങ്ങളും അൻവറിന് ഭരണപക്ഷത്തിനുമിടയിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
വൈകാതെ മുഖ്യമന്ത്രിക്കെതിരെയും അൻവർ രംഗത്തെത്തിയതോടെ പിണറായി വിജയനും സിപിഐഎമ്മും അൻവറിനെ തള്ളി. ഇതോടെ ഇനി ഭരണപക്ഷത്തിന്റെ ഭാഗമായിരിക്കില്ലെന്നും മുന്നണിയുടെ ഭാഗമല്ലെന്നും അൻവർ പ്രഖ്യാപിച്ചു. ഇതോടെ നിലമ്പൂരിൽ നടത്തിയ വിശദീകണയോഗത്തിൽ അൻവറിനെ പിന്തുണച്ച് ആയിരങ്ങളെത്തി. വൈകാതെയായിരുന്നു പാർട്ടി പ്രഖ്യാപനവും.