“വിചാരണക്ക് കോടതി വേറെവേണം” നടി ഹൈക്കോടതിയിൽ ഹർജി നൽകി

കേസിൽ കോടതിക്കെതിരെ പ്രോസിക്യുഷന് രംഗത്തു വന്നിരുന്നു . പ്രോഅസിക്യുഷന് ഹാജരാക്കിയ സാക്ഷികളിൽ പലരും പോലീസ് എഴുതി നൽകിയ മൊഴിക്ക് വിരുദ്ധമായി കോടതിയിൽ മൊഴിനൽകുകയും പലരെയും കുറുമാറിയതായി പ്രഖ്യപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടതി പ്രോസിക്യുഷനെ വിമർശിച്ചതായാണ് വാർത്ത

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു കേസിലെ സാക്ഷിയായ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം. വിസ്‍താരത്തിന്‍റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി തനിക്ക് പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ല തുടങ്ങി ആരോപണങ്ങലാണ് ഹർജിയിലുള്ളത് . കേസിൽ കോടതിക്കെതിരെ പ്രോസിക്യുഷന് രംഗത്തു വന്നിരുന്നു . പ്രോഅസിക്യുഷന് ഹാജരാക്കിയ സാക്ഷികളിൽ പലരും പോലീസ് എഴുതി നൽകിയ മൊഴിക്ക് വിരുദ്ധമായി കോടതിയിൽ മൊഴിനൽകുകയും പലരെയും കുറുമാറിയതായി പ്രഖ്യപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടതി പ്രോസിക്യുഷനെ വിമർശിച്ചതായാണ് വാർത്ത . നടി നൽകിയ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. വിവാദകേസ്സിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.ഈ സഹചര്യത്തിലാണ് വിചാരണകോടതിക്കെതിരെ പ്രോസിക്യുഷനും ഇരയായ നടിയും രംഗത്തുവന്നിട്ടുള്ളത്

You might also like

-