ഭരണ തണലിൽ കലാപം ഡൽഹിയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി

സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൂന്ന് എൻഡിടിവി റിപ്പോർട്ടർമാർക്കും ക്യാമറാമാനും ആക്രമണത്തിൽ പരുക്കേറ്റു. ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമപ്രവർത്തകരെ അക്രമികൾ തടഞ്ഞു. 160 ഓളം പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്

0

ഭരണകൂട ഭീകരത !

 സംഘര്‍ഷ ബാധിത മേഖലകളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുകയാണ്. കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഭജന്‍പൂര്‍ ചൗക്കിലും ഗോകുല്‍പുരയിലും സ്ഥിതി നിയന്ത്രണാതീധമാണ്. പലയിടത്തും വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു.

A Reuters witness saw at least one Muslim man and a burqa-clad woman beaten by dozens of pro-law protesters with sticks and iron rods. Hey

this is in the city that is hosting you tonight

Citizenship law demonstrators clash in Delhi ahead of Trump visit
A policeman was killed amid violent clashes in New Delhi on Monday as thousands of people demonstrating for and against a new citizenship law rioted for several hours before U.S. President Donald…
in.mobile.reuters.com

ഡൽഹി :ഇരു വിഭഗംങ്ങളും ചേരിതിരിഞ്ഞു ഡൽഹിയിൽ കലാപം വ്യാപിക്കുന്നതിനിടെ മരണസംഖ്യ ഒൻപതായി. പ്രദേശവാസികളാണ് മരിച്ചവരിൽ അധികവും. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്നലെ മരിച്ചിരുന്നു.വടക്കുകിഴക്കൻ ഡൽഹിയിൽ തുടങ്ങിയ കലാപം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൂന്ന് എൻഡിടിവി റിപ്പോർട്ടർമാർക്കും ക്യാമറാമാനും ആക്രമണത്തിൽ പരുക്കേറ്റു. ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമപ്രവർത്തകരെ അക്രമികൾ തടഞ്ഞു. 160 ഓളം പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിച്ചു.

പരുക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആശുപത്രിയിൽ സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയാണ് കേജ്‌രിവാൾ സന്ദർശിച്ചത്. പരുക്കേറ്റവരുടെ സ്ഥിതിവിവരങ്ങൾ അരവിന്ദ് കേജ്‌രിവാൾ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആംആദ്മി നേതാക്കളും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു
അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് എം.എല്‍.എമാരുമായി കെജ്‍രിവാള്‍ നടത്തിയ ചര്‍ച്ചക്കിടെ, അതിർത്തി മേഖലകളിലെ എം‌.എൽ‌.എമാർ, പുറത്തുനിന്ന് ആളുകൾ ഇവിടേക്ക് വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഡല്‍ഹിയുടെ അതിർത്തികൾ അടച്ച്, പ്രതിരോധ അറസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും അമിത് ഷായെ കാണുന്നതിന് മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. ”അക്രമങ്ങളില്‍ നിരവധി പൊലീസുകാർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയും ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിരവധി വീടുകൾക്ക് തീവെക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തു. ഇത് വളരെ നിർഭാഗ്യകരമാണ്, ” കെജ്‍രിവാള്‍ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

-