ഡൽഹി കലാപം മോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു സുപ്രിം കോടതി,പൊലീസിന്‍റെ കെടുകാര്യസ്ഥതയെപ്പറ്റി മിണ്ടാതിരിക്കാനില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ്
ശാഹിന്‍ബാഗ് കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം.കെ കൌളും കെ.എം ജോസഫും ഡല്‍ഹി അക്രമത്തില്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. അക്രമത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ഹരജിയും ബഞ്ചിന്‍റെ പരിഗണനക്കെത്തിയിരുന്നു
ഡൽഹി :ഡല്‍ഹിയിലെ അക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പൊലീസിന്‍റെ കെടുകാര്യസ്ഥതയെപ്പറ്റി മിണ്ടാതിരിക്കാനില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ഇത്തരം നിരീക്ഷണങ്ങള്‍ നടത്തരുതെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.അക്രമവുമായ ബന്ധപ്പെട്ട കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ശാഹിന്‍ബാഗ് കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം.കെ കൌളും കെ.എം ജോസഫും ഡല്‍ഹി അക്രമത്തില്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. അക്രമത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ഹരജിയും ബഞ്ചിന്‍റെ പരിഗണനക്കെത്തിയിരുന്നു. അപ്പോഴാണ് പൊലീസിന്‍റെ കെടുകാര്യസ്ഥതയെപ്പറ്റി മിണ്ടാതിരിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞത്. ഇപ്പോള്‍ അതിനെപ്പറ്റി സംസാരിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാനാകാത്തതും പ്രൊഫഷണലിസം ഇല്ലാത്തതുമാണ് പൊലീസിന്‍റെ പ്രശ്നമെന്ന് ജസ്റ്റിസ് തുടര്‍ന്നു. പൊലീസിനെ സ്വതന്ത്രമാക്കാന്‍ പ്രകാശ് ബാദല്‍ സിംഗ് കേസില്‍ സുപ്രീം കോടതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കത്തതിനേയും കോടതി വിമര്‍ശിച്ചു.
മനുഷ്യജീവനുകള്‍ പൊലിയുന്നത് വേദനയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ജസ്റ്റിസ് എസ്.കെ കൌളും ന നിരീക്ഷിച്ചു. ഇത്തരം നിരീക്ഷണങ്ങള്‍ നടത്തരുതെന്നും മാധ്യമങ്ങള്‍ ഇത് തലക്കെട്ടുകളാക്കി പൊലീസിന്‍റെ മനോവീര്യം തകര്‍ക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ വീണ്ടും പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനാല്‍ ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹരജി തള്ളുകയാണെന്നും കോടതി വിധിച്ചു.ഇതിനിടെ ഡല്ഹിയിലെ അക്രമം പൊലീസിന് നിയന്ത്രിക്കാനാകുന്നില്ലെന്നും സൈന്യത്തെ ഇറക്കണമെന്നും കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു.