രാത്രിയിലും അറുതിയില്ലാത്ത അക്രമം ഡൽഹി കലാപം മരണം 13 നിരവധിപേക്ക് പരിക്ക്
ജാഫ്രബാദ് മെട്രോ സ്റ്റേഷന് താഴെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു. വീണ്ടും പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു
ഡൽഹി കലാപം ഇൻന്ത്യാഗേറ്റില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രതിഷേധിച്ചത്.കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് കലാപം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. അക്രമിസംഘം ആയുധങ്ങളുമേന്തി അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്.പൊലീസിന്റെ മുന്‍പില്‍ വെച്ചാണ് ജഫ്രിബാദിലെ മുസ്ലീം പള്ളിക്ക് സംഘപരിവാര്‍ തീയിട്ടത്. നിരവധി വാഹനങ്ങളും കടകളും വീടുകളും അക്രമികള്‍ നശിപ്പിച്ചു.
ഡൽഹി :വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ അക്രമം തുടരുന്നു. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. അക്രമികള്‍ നിരവധി വീടുകളും കടകളും തിവെച്ച് നശിപ്പിച്ചു. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനാണ് പൊലീസിന് നിര്‍ദേശം. ജാഫ്രബാദ് മെട്രോ സ്റ്റേഷന് താഴെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു. വീണ്ടും പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗിൽ പ്രതിഷേധക്കാർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു. ഭജന്‍പൂര ചൌക്കില്‍ ആളുകളെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം തടയാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് ഡല്‍ഹി പോലീസ്.
എന്നാല്‍ ഡൽഹിയിലെ ആക്രമണം നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സംഘർഷ മേഖലയിൽ ആവശ്യത്തിന് സേനയെ വ്യന്യസിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.കർവാൽ നഗറിൽ മുസ്‍ലിം പള്ളിയും സമീപത്തുള്ള കുടിലുകളും അക്രമികള്‍ കത്തിച്ചു.135 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കർവാൽ നഗർ, മൗജ്പൂർ, ഭജൻപുര, വിജയ് പാർക്ക്, യമുന വിഹാർ, കദംപുരി എന്നിവിടങ്ങളില്‍ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്.
നിരോധനാജ്ഞ നിനില്‍ക്കെ റോഡുകളിലും ചെറു ഇടവഴികളിലും സംഘങ്ങളായി ആയുധമേന്തിയവര്‍ തുടരുകയാണ്. കല്ലേറും വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കലും തുടരുന്നു. ഇന്നലെ തീയിട്ട ഗോകുല്‍ പുരി ടയര്‍മാര്‍ക്കറ്റിലെയും സമീപ പ്രദേശങ്ങളിലെയും തീ പൂര്‍ണമായി അണക്കാനായിട്ടില്ല. മതം ചോദിച്ചുള്ള അക്രമം തുടരുന്നു എന്ന് പ്രദേശവാസികല്‍ പറയുന്നു.
സ്ത്രീകളും കുട്ടികളും അടക്കമുള്ളർ പ്രാണരക്ഷാര്‍ത്ഥം വീടുകളിൽ കഴിയുകയാണ്. സംഘര്‍ഷാന്തരീക്ഷം തുടരുന്നതിനാല്‍ ജാഫറബാദ്, മൗജ്പൂർ – ബാബർപൂർ, ഗോകുൽപുരി, ജോഹ്റി എൻക്ലേവ്, ശിവ വിഹാർ എന്നീ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇന്നലെ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര‍്ട്ടത്തിന് ശേഷം സംസ്കരിച്ചു.