ഡൽഹി സംഘർഷത്തില്‍ ഇടപെട്ട് സുപ്രീംകോടതി:നാളെ വാദം കേൾക്കും മരണം 7
നാളെ ഷഹീന്‍ബാഗ് കേസിനൊപ്പം ഈ വിഷയവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിനോട് വിശദീകരണം തേടണമെന്നും സമാധാനം പുന:സ്ഥാപിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ആവശ്യം.
ഡൽഹി : വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രീംകോടതി. വിഷയത്തില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ്ഈ വിഷയമുന്നയിച്ചു കോടതിയെ സമീപിച്ചത് കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചി നാണ് കേസ് പരിഹനിക്കുന്നതു
നാളെ ഷഹീന്‍ബാഗ് കേസിനൊപ്പം ഈ വിഷയവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിനോട് വിശദീകരണം തേടണമെന്നും സമാധാനം പുന:സ്ഥാപിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ആവശ്യം.വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പട്ട ആറുപേര്‍ നാട്ടുകാരും ഒരാള്‍ ഹെഡ് കോണ്‍സ്റ്റബിളുമാണ്. സംഘര്‍ഷങ്ങളില്‍ 105 പേര്‍ക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ആംആദ്മി സംഘര്‍ഷ ബാധിത പ്രദേശത്തെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. അതേസമയം സംഘര്‍ഷം തുടരുകയാണ്. മൗജ്പൂരിലും ബ്രഹ്മപുരിയിലും ഇന്ന് രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.