പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തു  മരണസംഖ്യ ഏഴായി 

രാത്രി അക്രമം കൂടുതല്‍ ശക്തമായതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

0

ഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ സംഘർഷം തുടരുന്നു. ആറ് നാട്ടുകാരും ഒരു പോലീസ് കോൺസ്റ്റബിളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. അമ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.ഷാഹിദ്, മുഹമ്മദ് ഫുർകാൻ, രാഹുൽ സോളങ്കി, നിസാം, എന്നിവരാണ് മരിച്ച തദ്ദേശീയർ. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഹെഡ് കോൺസ്റ്റബിൾ രതൻ ലാൽ(42) ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ.

അതിനിടെ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ്. ഷാരൂഖ് എന്നയാളാണ് വെടിവെച്ചത് എന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തു . അതിനിടെ ഡല്‍ഹി ആക്രമണത്തില്‍ ഇതുവരെയായി ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ.പുറത്തു വന്നു ഇന്ന് രാവിലെ മൗജ് പൂരിലും ബ്രഹംപുരിയിലും കല്ലേറുണ്ടായതായി ഡൽഹി പൊലീസ് പറഞ്ഞു. പൊലീസും ദ്രുതകർമ്മസേനയും ബ്രഹംപുരിയിൽ ഫ്ലാഗ് മാർച്ച് നടത്തി. ഇന്നലെ ഉച്ചയോടെ സൌത്ത് ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ നിയന്ത്രണ വിധേയമെന്നാണ് ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. രാത്രി അക്രമം കൂടുതല്‍ ശക്തമായതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷന്‍ അടക്കുകയും ചെയ്തു. ഇതുവരെയായി അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.രണ്ട് ഒഴിഞ്ഞ ബുള്ളറ്റ് ഷെൽ ലഭിച്ചതായി ദ്രുതകർമ്മ സേന അറിയിച്ചു. ബ്രഹംപുരിയിൽ നിന്നാണ് ഇവ ലഭിച്ചത്. അതിനിടെ അക്രമമുണ്ടായ ഖജൂരി ഖാസില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കൂടുതല്‍ സേനയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് ഇടപെട്ടില്ല എന്നാരോപിച്ച് എ.എ.പി എം.എല്‍.എമാരും മന്ത്രിമാരും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതി ഉപരോധിച്ചു.സംഘർഷത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തി. ഡോണൾഡ് ട്രംപിന്റെ സന്ദർശനം തുടരുമ്പോൾ സംഘർഷമുണ്ടായത് ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢി ആരോപിച്ചു.എന്നാൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. അക്രമത്തെ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും അപലപിച്ചു.

സംഘർഷം തുടരുന്ന മേഖലകളിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം. അക്രമികളെ നിയന്ത്രിക്കാൻ ഡൽഹി പൊലീസ് കർശന നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

You might also like

-