സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി കലാപമുണ്ടാക്കിയത് പ്രതിപക്ഷം അമിത്ഷാ
"സി.എ.എ.യിലൂടെ മുസ്ലീംകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന വസ്തുതാ വിരുദ്ധമായപ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. അവര് ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയാണ്." - അമിത് ഷാ
ഡൽഹി: സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി ഉയർന്നു. സംഘർഷത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് കൊണ്ടു വരുമെന്ന് പുതിയതായി ചുമതലയേറ്റ ഡൽഹി പൊലീസ് മേധാവി എസ്.എൻ.ശ്രീവാസ്തവ അറിയിച്ചു. അമൂല്യ പട്നായിക്കിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം.പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.
ജനങ്ങളെ തെറ്റിദ്ധരപ്പിച്ചവരോട് പൗരത്വ ഭേദഗതി നിയമത്തിലെ ഏത് വകുപ്പാണ് പൗരത്വം ഇല്ലാതാക്കുന്നതെന്ന് വിശദീകരിക്കാൻ ജനങ്ങള്‍ ആവശ്യപ്പെടണം. “സി.എ.എ.യിലൂടെ മുസ്ലീംകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന വസ്തുതാ വിരുദ്ധമായപ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. അവര് ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയാണ്.” – അമിത് ഷാ കുറ്റപ്പെടുത്തി.അതേസമയം പുതിയ നിയമം അനുസരിച്ച് മുസ്ലീകൾക്ക് പൗരത്വം നഷ്ടമാകില്ലെന്നും അമിത് ഷാ പറഞ്ഞു. 70 വർഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന നിരവധി പ്രശ്നങ്ങൾ മോദി സർക്കാർ പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു.