സർക്കാരിന് വിമർശനം .കലാപമുണ്ടാക്കിയ ബി ജെ പി നേതാക്കൾക്കെതിരെ കേസടുക്കത്തിനെതിരെ ഹൈക്കോടതി. നാലാഴ്ചക്കുള്ളിൽ മാരുതി നൽകണം
ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ചുമത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തിനെതിരെ വാദിച്ച തുഷാർ മേത്ത, കലാപവുമായി ബന്ധപ്പെട്ട് സ്വത്തുനാശത്തിനും മറ്റും എഫ്.ഐ.ആർ തയ്യാറാക്കിയതായി അറിയിച്ചു.
ഡൽഹി :ഡൽഹിയിലെ അക്രമസംഭവങ്ങൾക്ക് പ്രകോപനമുണ്ടാക്കിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നാലാഴ്ച സമയം നൽകി. സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദറിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. ഇവർക്കെതിരെ ഇന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർഷ് മന്ദറിന്റെ ആവശ്യം കോടതി തള്ളി. ഏപ്രിൽ 13-ന് കേസ് വീണ്ടും പരിഗണിക്കും.ഇന്നലെ ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് മുരളീധരൻ അടങ്ങുന്ന ബെഞ്ചിനു പകരം ചീഫ് ജസ്റ്റിസ് ഡി.എൻ പാട്ടീൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ഹർഷ് മന്ദറിനു വേണ്ടി ഹാജരായപ്പോൾ സോളിസിറ്ററർ ജനറൽ തുഷാർ മേത്തയാണ് ഡൽഹി പൊലീസിനു വേണ്ടി ഹാജരായത്.
ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ചുമത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തിനെതിരെ വാദിച്ച തുഷാർ മേത്ത, കലാപവുമായി ബന്ധപ്പെട്ട് സ്വത്തുനാശത്തിനും മറ്റും എഫ്.ഐ.ആർ തയ്യാറാക്കിയതായി അറിയിച്ചു. കേസിൽ കേന്ദ്ര സർക്കാറിനെ കക്ഷി ചേരാൻ അനുവദിക്കണമെന്നും മേത്ത പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് ഇതുവരെ ആർക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 48 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പൊലീസ് സ്‌പെഷൽ കമ്മീഷണർ കോടതിയെ അറിയിച്ചു.ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇത് തെളിവുകൾ ശേഖരിക്കാൻ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോളിൻ ഗോൺസാൽവസ് വാദം തുടങ്ങിയത്. ആരെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നില്ല. തെളിവില്ലെന്നു കണ്ടാൽ എഫ്.ഐ.ആർ റദ്ദാക്കാൻ കഴിയും. കേന്ദ്ര സർക്കാർ കക്ഷിചേരുന്നതിൽ വിരോധമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ സമാധാനപരമായാണ് മുന്നോട്ടുപോയതെന്നും ശക്തമായ പ്രതിഷേധങ്ങൾ പോലും സമാധാനപരമായിരുന്നുവെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണെന്നും ഹരജിക്കാർ വാദിച്ചു