“ഭരണത്തണലിൽ ഡൽഹിയിൽ മനുക്ഷ്യ കുരുതി”കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 108 പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

0

ഡൽഹി:ഡൽഹി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഡൽഹി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 108 പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൈന്യത്തെ വിന്യസിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. കെജ്രിവാളും മനീഷ് സിസോദിയയും അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അദ്ദേഹം. 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്ന് ഡൽഹി ഹൈക്കോടതി

അതേസമയം കലാപബാധിതമായ വടക്ക്​കിഴക്കൻ ഡൽഹി സന്ദർശിച്ച ശേഷം ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ മാധ്യമങ്ങളോട്​ പറഞ്ഞു: ‘ഇൻഷാ അല്ലാ, ഇവിടെ സമാധാനമുണ്ടാകും’. നേ​ര​ത്തെ, ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ഡോ​വ​ലി​ന് ന​ൽ​കി​യി​രു​ന്നു. മൗ​ജ്പു​ർ, സീ​ലം​പു​ർ, ജ​ഫ്രാ​ബാ​ദ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച​ത്. സന്ദർശനത്തിന്​ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ സന്ദർശിച്ച ഡോവൽ സ്​ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു. സ്​ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ്​ അടക്കമുള്ള ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും അജിത്​ ഡോവൽ പറഞ്ഞു.

വലിയ നാശനഷ്​ടങ്ങളുണ്ടായ ജാഫ്രാബാദിൽ പൊലീസ്​ ഉദ്യോഗസ്​ഥരടക്കമുള്ള സംഘവുമായാണ്​ അജിത്​ ഡോവൽ സന്ദർശനം നടത്തിയത്. ‘ഞാനൊരു വിദ്യാർഥിയാണ്​. എനിക്ക്​ പഠിക്കാൻ പോകാനാകു​ന്നില്ല. പൊലീസ്​ അവരുടെ ജോലി ചെയ്യാത്തതിനാൽ രാത്രിയിൽ ഉറങ്ങാൻ പോലുമാകുന്നില്ല. എന്തെങ്കിലും ചെയ്യണം സാർ’.സന്ദർശനത്തിനിടെ ഒരു വിദ്യാർഥിനി അദ്ദേഹത്തോട്​ പറഞ്ഞു​.ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ക്കാ​ൻ ഭ​യ​മാ​ണെ​ന്നും അ​വ​ർ ഡോ​വ​ലി​നോ​ട് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ക​ഴി​വി​നെ സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ഡോ​വ​ലി​ന്‍റെ മ​റു​പ​ടി

You might also like

-