ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ എത്തി ആറുപേക്ക് കോവിഡ് ലക്ഷണം
മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കും രണ്ട് പേരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി.
തിരുവനന്തപുരം: ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ തിരുവനന്തപുരത്തെത്തി. നാനൂറിനടുത്ത് യാത്രക്കാരുമായാണ് ട്രെയിൻ എത്തിയത്. യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയായി. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കും രണ്ട് പേരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി.
രാത്രി 10 മണിക്കാണ് സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംഗ്ഷനിലും രാവിലെ അഞ്ചരയോടെ തിരുവനന്തപുരത്തും എത്തിലോക്ക്ഡൗണിനിടെ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണിത്. അതേസമയം, കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണമുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്,തിരുവനന്തപുരത്ത് 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട ഒരാളെ ജനറലാശുപത്രിയിലേക്ക് മാറ്റി.