ഡൽഹി കലാപം മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചക്ക് മറുപടി നൽകും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഡൽഹി: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തെപ്പറ്റി മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്ന വേളയിലാണ് സര്‍ക്കാര്‍ ചര്‍ച്ചാ തിയ്യതി പ്രഖ്യാപിച്ചത്. ഹോളി അവധിക്ക് ശേഷം സഭ ചേരുന്ന ദിവസമാണ് കലാപം ലോക്സഭയുടെ പരിഗണനക്കെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചക്ക് മറുപടി നൽകും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും ബഹളമുണ്ടാവുകയും പല തവണ ലോക്സഭയും രാജ്യസഭയും തടസപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഹോളിക്ക് ശേഷം കലാപം ചർച്ചക്കെടുക്കാമെന്നായിരുന്നു ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിലപാട്
വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാവും നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കും. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ചര്‍ച്ചയാവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയിരുന്നു.