അക്രമം നടത്തുന്നവര്‍ക്കെതിരെ “ഷോട്ട് അറ്റ് സൈറ്റ്” ഉത്തരവുമായി ദില്ലി പോലീസ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെ, നഗരത്തിലെ ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ വെടിവയ്പിന് ഉത്തരവ്. നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ കലാപകാരികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ അമിത്ഷായുമായി ഉള്ള കൂടിക്കാഴ്ചയില്‍ അക്രമങ്ങള്‍ അടിച്ചൊതുക്കണമെന്നു ആവശ്യപ്പെടുത്തിരുന്നു.ദില്ലിയിലെ യമുന വിഹാര്‍ പ്രദേശത്ത് ദില്ലി പോലീസ് എസ്പിയാണ് വെടിവയ്പ്പ് ഉത്തരവ് പ്രഖ്യാപിച്ചത്.