ലോക്ഡൗണിൽ കാൽനടയായുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സുപ്രീംകോടതിഹർജി

ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു

0

ഡൽഹി : ലോക്ഡൗണിൽ കാൽനടയായുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തുടരുകയാണ്. ഡല്ഹിയില്നിന്നും ആയിരകണക്കിന് തൊഴിലാളികളാണ് കാൽനടയായി കിലോമീറ്ററുകൾ താണ്ടി വലയുന്നതു . ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരുകൾ സൗകര്യമൊരുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. യു.പിയടക്കമുള്ള സംസ്ഥാനങ്ങൾ ഇവർക്കായി രംഗത്തെത്തുകയും ചെയ്തു. യു.പി ഭവനിൽ യോഗി സർക്കാർ പ്രത്യേക കണ്ട്രോൾ റൂം തുറന്നു. പട്ടിണിയും കുടുംബത്തിന്‍റെ സുരക്ഷയുമാണ് ഇവരെ പലാനത്തിന് നിർബന്ധിക്കുന്നത്.

വിഷയത്തിലിടപെടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ലോക്ഡൗൺ സമയത്ത് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്നാവിശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അഭിഭാഷകൻ അലക് അലോക് ശ്രീവാസ്തവയാണ് ഹരജി നൽകിയിരിക്കുന്നത്.
മരുന്നിന്‍റെയും ഭക്ഷണത്തിന്‍റെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളും സർക്കാരുകൾ ഊർജിതമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരെ ഇതിനായി പ്രധാനമന്ത്രി ചുമതലപ്പെടുത്തി. നാലുലക്ഷം പേർക്ക് ഭക്ഷണ വിതരണം ഉറപ്പുവരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും അറിയിച്ചു. അതിനിടെ ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്നാവിശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതിയും ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്നാവിശ്യപ്പെട്ടുള്ള ഹരജിയിൽ ഡൽഹി ഹൈകോടതിയും കേന്ദ്രത്തിന് നോട്ടീസും അയച്ചിട്ടുണ്ട്.വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവിശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതിയും ഡൽഹി ഹൈകോടതിയും ഇന്നലെ നോട്ടീസും അയച്ചിരുന്നു.

You might also like

-