ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവര്‍ത്തിക്കാം. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം.

0

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് നടപടി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചതാണ് ഇക്കാര്യം.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവര്‍ത്തിക്കാം. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാനും അനുമതി നല്‍കി.

അന്‍പത് ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു. സ്വകാര്യ ഓഫിസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് എ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫിസിലെത്താം. ഇതിന് താഴെയുള്ള ഗ്രൂപ്പുകളിലെ ജീവനക്കാരില്‍ 50 ശതമാനം ഓഫിസിലെത്തിയാല്‍ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

-