കർഷക പ്രക്ഷോപം കൊടിയതണുപ്പിൽ ഒരു കർഷകൻ കുടി മരിച്ചു
സമരഭൂമിയിൽ എല്ലാവരും മരിച്ചു വീണാലും കാർഷിക നിയമനാണ് പിൻവലിച്ചാട്ടല്ലാതെ സമരം അവസാനിപ്പിക്കില്ലന്നാണ് കർഷകരുടെ നിലപാട്
ഡൽഹി :ഡൽഹിയിലെ തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ സമരം നടത്തി വന്ന ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചുകൊടുംതണുപ്പിൽ ഡൽഹിയിൽ സമീപകാലത്തേ ഏറ്റവും കുറഞ്ഞതാപനിലയാണ് ഇപ്പോഴ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതു . സമരത്തിനെത്തിയ നിരവധി കർഷകർ കൊടിയ തണുപ്പ് താങ്ങാനാവാതെ കഷ്ടപ്പെടുകയാണ് .സമരഭൂമിയിൽ എല്ലാവരും മരിച്ചു വീണാലും കാർഷിക നിയമനാണ് പിൻവലിച്ചാട്ടല്ലാതെ സമരം അവസാനിപ്പിക്കില്ലന്നാണ് കർഷകരുടെ നിലപാട്. അതിനിടെ ഡൽഹിയിൽ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തിൽ എത്തുകയാണ്. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.
വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുക, മിനിമം താങ്ങുവിലയ്ക്കു നിയമപ്രാബല്യം നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഇല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നുമാണ് കർഷകരുടെ മുന്നറിയിപ്പ്.
40 കർഷക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനമുണ്ടായത്. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുക, മിനിമം താങ്ങുവിലയ്ക്കു നിയമപ്രാബല്യം നൽകുക എന്നീ രണ്ട് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ല. അതിനാൽ പ്രതിഷേധം ശക്തമാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ കർഷക യൂണിയനുകൾക്കായി യോഗേന്ദ്ര യാദവ് പറഞ്ഞു.തിങ്കളാഴ്ച ചർച്ചയിൽ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ആറിന് ജെടി-കർണാൽ റോഡിൽ ട്രാക്ടർ റാലി നടത്തും. അടുത്തയാഴ്ച ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു