ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷം; എക്സിറ്റ് പോള്‍ ഫലങ്ങള്‍,ബിജെപി 48 സീറ്റു നേടി സര്‍ക്കാരുണ്ടാക്കും. ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി.
ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷമെന്ന് ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എഎപിക്ക് 53 മുതല്‍ 57 സീറ്റുകള്‍ വരെയെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍. ബിജെപി 11 മുതല്‍ 17 സീറ്റും കോണ്‍ഗ്രസ് 0–2 വരെ നേടുമെന്നും പ്രവചനം. 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
എഎപി 53–57, ബിജെപി 11–17, കോണ്‍ഗ്രസ് 0–2 – ന്യൂസ് എക്സ് എക്സിറ്റ് പോള്‍
എഎപി 44 , ബിജെപി 26 – ടൈംസ് നൗ എക്സിറ്റ് പോള്‍
എഎപി 54–59, ബിജെപി 9–15, കോണ്‍ഗ്രസ് 0–2 – പീപ്പിള്‍സ് പള്‍സ് എക്സിറ്റ് പോള്‍
എഎപി 48– 61, ബിജെപി 9–21, കോണ്‍ഗ്രസ് 0–1 – റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍
എഎപി 44, ബിജെപി 26 – ഇന്ത്യ ടിവി എക്സിറ്റ് പോള്‍
എഎപി 49–63, ബിജെപി 5–19, കോണ്‍ഗ്രസ് 0–4 എബിപി സിവോട്ടര്‍ എക്സിറ്റ് പോള്‍
എഎപി 55, ബിജെപി 15, കോണ്‍ഗ്രസ് 0 – ജന്‍ കി ബാത് എക്സിറ്റ് പോള്‍
എഎപി 40–45, ബിജെപി 24–28, കോണ്‍ഗ്രസ് 2–3 – സുദര്‍ശന്‍ ടിവി എക്സിറ്റ് പോള്‍
ഡല്‍ഹിയില്‍ അരവിന്ദ് കേജ്‍രിവാളിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. മികച്ച ഭൂരിപക്ഷത്തോടെ ആംആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരം നിലനിര്‍ത്തും. ബിജെപി നിലമെച്ചപ്പെടുത്തുമെങ്കിലും പ്രതീക്ഷ നേട്ടം ഉണ്ടാക്കാനിടയില്ല. കോണ്‍ഗ്രസ് പരിതാപകരമായ അവസ്ഥയില്‍ തുടരുമെന്നാണ് സര്‍വേകള്‍ പറയുന്നത്.
ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷമെന്ന് ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എഎപിക്ക് 53 മുതല്‍ 57 സീറ്റുകള്‍ വരെയെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍. ബിജെപി 11 മുതല്‍ 17 സീറ്റും കോണ്‍ഗ്രസ് 0–2 വരെ നേടുമെന്നും പ്രവചനം. 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആം ആദ്മി പാർട്ടിക്ക് ഭരണതുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
പോളിംഗ് റെക്കോർഡിലെത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും ജനങ്ങൾ തള്ളി. 2015 ൽ 67 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ കുത്തനെ ഇടിഞ്ഞു. ന്യൂനപക്ഷ മേഖലകളിൽ കനത്ത പോളിംഗ് നടന്നെങ്കിലും മധ്യവർഗ മേഖലകളിൽ തണുപ്പൻ പ്രതികരണം.
അതേസമയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെക്കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി.അഭിപ്രായസര്‍വേകള്‍ തെറ്റുമെന്നും മനോജ് തിവാരി പ്രതികരിച്ചു. തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാെല സ്ട്രോങ് റൂമുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു. അഭിപ്രായസര്‍വേകള്‍ പ്രതികൂലമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടി നേതാക്കളുടെ അടിയന്തരയോഗം വിളിച്ചു.