ഡൽഹി ആര്‍ക്കൊപ്പം? ഭരണത്തുടർച്ച എ എ പി അട്ടിമറിയെന്ന ബി ജെ പി നിലമെച്ചപ്പെടുമെന്നു കോൺഗ്രസ്സ്
എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു
ഡല്‍ഹി ആര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 9 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും.ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
എന്നാല്‍ 45 സീറ്റ് ഉറപ്പാണെന്ന് ബിജെപിയും ആവര്‍ത്തിക്കുന്നുണ്ട്. തിരിച്ചുവരവുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. വലിയ വിജയ പ്രതീക്ഷയില്ലെങ്കിലും രണ്ട് സീറ്റ് നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്ളതിനേക്കാള്‍ രണ്ട് ശതമാനം അധികമാണ് ഇത്തവണ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു .ബല്ലിമാരന്‍ മണ്ഡലത്തിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം ഉള്ളത് 71.6 ശതമാനം. കുറവ് ഡല്‍ഹി കന്റോണ്മെന്റ് മണ്ഡലത്തിലായിരുന്നു 45.4 ശതമാനം.കനത്ത സുരക്ഷയില്‍ ഇന്നലെ രാവിലെ പ്രധാന കേന്ദ്രത്തില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചിരുന്നു.
വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷക്കായി 42000 പോലീസ് സേനാംഗങ്ങളേയും 190 കമ്പനി കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്.19000 ഹോംഗാര്‍ഡുകളേയും നിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എഎപിയുടെ ഹാട്രിക് വിജയമാണ് പ്രവചിക്കുന്നത്.ആം ആദ്മി പാര്‍ട്ടി തങ്ങള്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ വാഗ്ദാനങ്ങളും ഉയര്‍ത്തികാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
വീണ്ടും അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.അതേസമയം ബിജെപി ആകട്ടെ അധികാരം പിടിച്ചെടുക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ്.
പൗരത്വനിയമത്തിന്റെ പ്രതിഷേധച്ചൂടിലാണ് ഡല്‍ഹി ഇപ്പോഴും. തൊട്ടടുത്തുണ്ടെന്നോര്‍മ്മിപ്പിക്കുന്നുണ്ട് ഷഹീന്‍ബാഗ് .
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കും തോല്‍ക്കാനാവില്ല.ഡല്‍ഹിയെന്ന അസംബ്ലിക്കപ്പുറം രാഷ്ട്രീയ മാനങ്ങള്‍ ഏറെയുള്ള ഫലത്തിന് കാത്തിരിക്കുകയാണ് ഇന്ത്യ.