മദ്യനയ അഴിമതി കേസിൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
കേസിൽ സിസോദിയയെ ഒക്ടോബർ 17 ന് സിബിഐ ചോദ്യം ചെയ്തിരുന്നു.സിസോദിയകായി പ്രത്യേക ചോദ്യവലി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ഡൽഹി | മദ്യനയ അഴിമതി കേസിൽ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയോട് ചോദ്യം ചെയ്യില്ലായി ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബജറ്റുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ ഉണ്ടെന്ന് അറിയിച്ചതോടെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു.
കേസിൽ സിസോദിയയെ ഒക്ടോബർ 17 ന് സിബിഐ ചോദ്യം ചെയ്തിരുന്നു.സിസോദിയകായി പ്രത്യേക ചോദ്യവലി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യ നയ അഴിമതി കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് സിബിഐ യുടെ കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.അതേസമയം ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് എഎപി തീരുമാനം. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഡൽഹി സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു