കോവിഡ് വ്യാപനം ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ ?ലോക് ഡൗൺ ഇല്ല നിയത്രണങ്ങൾ മാത്രമെന്ന് ഉപമുഖ്യമന്ത്രി

'ജനത്തിരക്ക് കുറയ്ക്കാനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചില നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

0

ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ എൽപ്പെടുത്താ‍ൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു .ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹി വീണ്ടും ലോക്ക്ഡൗണിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ‘ഉത്സവ കാലം ഡൽഹിയിലെ മാർക്കറ്റുകളില്‍ തിരക്ക് വർധിപ്പിച്ചു. ഉത്സവകാലം കഴിയുമ്പോഴേക്കും ഈ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മറ്റൊരു ലോക്ക്ഡൗണിന് പദ്ധതിയില്ല’ എന്നായിരുന്നു സിസോദിയയുടെ വാക്കുകൾ. സിഎൻബിസി-ടിവി18 അഭിമുഖത്തിൽ സംസാരിക്കവെയാണ് രാജ്യതലസ്ഥാനത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് ഉപമുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.കോവിഡ് പ്രതിദിന കണക്കുകള്‍ കുത്തനെ കൂടിയ സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനായി ചില നിർദേശങ്ങൾ ആം ആദ്മി പാർട്ടി കേന്ദ്രത്തിന് മുന്നിൽ വച്ചിരുന്നു. ഹോട്ട് സ്പോട്ടുകൾ ആകാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടയ്ക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം

‘ജനത്തിരക്ക് കുറയ്ക്കാനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചില നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ ടെസ്റ്റ്-പോസിറ്റിവിറ്റി നിരക്ക് കൂടാൻ സാധ്യതയുള്ള ഇടങ്ങളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കും. ഇക്കാര്യത്തിൽ മാർക്കറ്റ് അസോസിയേഷനുകളുടെ പിന്തുണ തേടും’ സിസോദിയ വ്യക്തമാക്കി. ‘കോവിഡ് 19ന് പരിഹാരം കണ്ടെത്താൻ ലോക്ക് ഡൗൺ സഹായിക്കില്ല. രോഗത്തിനുള്ള പരിഹാരം മെഡിക്കൽ മേഖലയിലാണ്. ലോക്ക് ഡൗണുകളിലല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗത്തിലുള്ള ഡൽഹിയിൽ പ്രതിദിന കേസുകൾ കുതിച്ചുയർന്നിരുന്നു. ‘ഉത്സവകാലം അവസാനിച്ചതും വായുമലിനീകരണത്തില്‍ കുറവ് വന്നതും കൊറോണ വൈറസിന്‍റെ മൂന്നാം തരംഗ തീവ്രതയ്ക്ക് കുറവ് വരുത്തിയിട്ടുണ്ടെന്നാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിലെ സാഹചര്യം ഉടൻ മെച്ചപ്പെടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച അഭ്യൂഹങ്ങൾ അദ്ദേഹവും തള്ളിയിരുന്നു.

You might also like

-