ഡൽഹിയിൽ വീണ്ടും സംഘര്‍ഷം; 2 പേര്‍ക്ക് വെടിയേറ്റു; നിരോധനാജ്ഞ
ഡൽഹിയുടെ വടക്കുക്കിഴക്കൻ മേഖലയിലാണ് സംഘർഷം രൂക്ഷമായത്. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 7 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. മൗജ്പൂർ, ബജൻപൂർ, ജാഫ്രാബാദ് തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്
ഡൽഹി: വീണ്ടും സംഘര്‍ഷപൊട്ടിപ്പുറപ്പെട്ടു ഡല്‍ഹി. ഗോകുല്‍പുരി യിലാണ് വീണ്ടും വാൻ സംഘർഷമുണ്ടായത് അക്രമകാരികൾ മേഖലയില്‍ വീണ്ടും സംഘര്‍ഷംഅഴിച്ചു വിട്ട അക്രരമകാരികൾ . കടകള്‍ക്ക് തീയിട്ടു. അക്രമികൾ അഴിഞ്ഞാടി രണ്ടുപേര്‍ കൂടി വെടിയേറ്റു വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഘർഷം മേഖലയിൽ തുടരുന്നതിനാൽ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഡൽഹിയുടെ വടക്കുക്കിഴക്കൻ മേഖലയിലാണ് സംഘർഷം രൂക്ഷമായത്. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 7 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. മൗജ്പൂർ, ബജൻപൂർ, ജാഫ്രാബാദ് തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്.
അതിനിടെ അമിത് ഷായുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെജ്‌രിവാള്‍പറഞ്ഞു ആവശ്യത്തിന് കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു ലഭിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും പ്രശ്നങ്ങള്‍ ഒരുമിച്ച ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് സ്ഥിതിഗതികള്‍ േനരിടാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം ലഭിച്ചില്ലെന്നും പൊലീസ് എണ്ണത്തില്‍ കുറവാണെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു. പുറത്ത് നിന്നുള്ള കലാപകാരികളുമുള്ളതിനാല്‍ ഇവരെ നിയന്ത്രിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അരവിന്ദ് കേജ്‌രിവാള്‍ വ്യക്ത്മാക്കി.
സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രീംകോടതി രംഗത്തെത്തി. വിഷയത്തില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഷഹീന്‍ബാഗ് കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെ വിഷയം ഉന്നയിച്ചത്. നാളെ ഷഹീന്‍ബാഗ് കേസിനൊപ്പം ഈ വിഷയവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിനോട് വിശദീകരണം തേടണമെന്നും സമാധാനം പുന:സ്ഥാപിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ആവശ്യം.