വിവാദ നിയമം പിൻവലിച്ചില്ലങ്കിൽ സമരം കടുപ്പിക്കും കർഷകർ
ജനവിരുദ്ധ നിയമം പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്.
ഡൽഹി:കർഷകസമരത്തിൽ സമവായമുണ്ടാകാനാകാതെ സർക്കാർ
നിയമം പിൻവലിക്കാനാകില്ലന്നു കേന്ദ്രസർക്കാർ വ്യകത്മാക്കി
വിവാദ നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറല്ലെങ്കിൽ ട്രെയിൻ തടയലുൾപ്പടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കർഷകസംഘടനകൾഅറിയിച്ചു . ഡൽഹി അതിർത്തി പൂർണമായും വളഞ്ഞ കർഷകർ, രാജ്യതലസ്ഥാനത്തേയ്ക്കുള്ള തീവണ്ടികൾ കൂടി തടഞ്ഞ് സമരം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.
ജനവിരുദ്ധ നിയമം പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്. തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കുന്നു. നിലവിൽ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില തീവണ്ടികൾ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്.