പ്രളയനഷ്ടപരിഹാരം: പരാതിക്കാരനെ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു റിപ്പോർട്ട് സർക്കാരിന് കൈമാറും
ജോസഫിന്റെ വീടിന് 16-29 ശതമാനം കേടുപാട് സംഭവിച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോസഫിന്റെ അപ്പീല്‍ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 60-74 ശതമാനം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരംഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ധനസഹായം വെള്ളിയാഴ്ചതന്നെ(15.2.19) ജോസഫിന് നല്‍കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.നേരത്തെ നാശനഷ്ടം തിട്ടപ്പെടുത്തിയതനുസരിച്ചുള്ള ധനസഹായമായ 60,000 രൂപ കൈമാറുന്നതിന് അധികൃതര്‍ പലപ്രാവശ്യം ജോസഫിനെ സമീപിച്ചിരുന്നെങ്കിലും ബാങ്ക് അക്കൗണ്ട് രേഖകള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല
ഇടുക്കി :പ്രളയത്തില്‍ തകര്‍ന്നവീടിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച്
ചുമരില്‍ പ്രതിഷേധക്കുറിപ്പെഴുതിയ വെള്ളത്തൂവല്‍ തണ്ണിക്കോട്ട് വീട്ടില്‍
ജോസഫിനെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ. സന്ദര്‍ശിച്ച് വസ്തുതകള്‍
ആരായുകയും നഷ്ടപരിഹാരം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്തു.
ജോസഫിന്റെ വീടിന് 16-29 ശതമാനം കേടുപാട് സംഭവിച്ച വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോസഫിന്റെ അപ്പീല്‍ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 60-74 ശതമാനം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരംഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ധനസഹായം വെള്ളിയാഴ്ചതന്നെ(15.2.19) ജോസഫിന് നല്‍കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.നേരത്തെ നാശനഷ്ടം തിട്ടപ്പെടുത്തിയതനുസരിച്ചുള്ള ധനസഹായമായ 60,000 രൂപ കൈമാറുന്നതിന് അധികൃതര്‍ പലപ്രാവശ്യം ജോസഫിനെ സമീപിച്ചിരുന്നെങ്കിലും ബാങ്ക് അക്കൗണ്ട് രേഖകള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ജോസഫ് വാടകയ്ക്ക് നല്‍കിയിരുന്ന വീടിന്റെ ഭാഗത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് എന്നതിനാലാണ് 16-29 ശതമാനം കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്
എന്നാണ് പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കുന്നത്. നാശനഷ്ടത്തിന്റെ തോത്
വര്‍ധിപ്പിച്ച് ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്ന്
ഇന്നലെ(14.2.19) ജോസഫ് ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും അനുബന്ധ
രേഖകളും വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. ആനുകൂല്യം
ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നതുസംബന്ധിച്ച പരാതി
അടിസ്ഥാനരഹിതമാണെന്ന് ജില്ലാകളക്ടര്‍ വ്യക്തമാക്കി.