ടെക്‌സസില്‍ രണ്ടു പോലീസ് ഓഫീസര്‍മാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു
സൗത്ത് ടെക്‌സസിലെ മക്കാലനിലുള്ള വീട്ടില്‍ രണ്ടു പോലീസുകാരാണ് എത്തിച്ചേര്‍ന്നത്. വീടിനു മുന്നില്‍ എത്തിയ പോലീസുകാര്‍ക്ക് അവരുടെ ആയുധം എടുക്കുന്നതിനോ, ഒഴിഞ്ഞുമാറുന്നതിനോ സമയം ലഭിക്കാതെയാണ് വീടിനകത്ത് ഒളിച്ചിരുന്ന പ്രതി വെടിയുതിര്‍ത്തത്.
മക്കാലന്‍ (ടെക്‌സസ്): കുടും കലഹം നടക്കുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ രണ്ടു പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി സ്വയം വെടിവെച്ച് മരിച്ച സംഭവം ജൂലൈ 11-നു ശനിയാഴ്ച ടെക്‌സസിലെ മക്കാലനില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ട് മക്കാലന്‍ പോലീസ് ചീഫ് വിക്ടര്‍ റോഡ്ഡ്രിഗ്‌സാണ് വാര്‍ത്താസമ്മേളനത്തില്‍ സംഭവം മാധ്യമങ്ങളെ അറിയിച്ചത്.
സൗത്ത് ടെക്‌സസിലെ മക്കാലനിലുള്ള വീട്ടില്‍ രണ്ടു പോലീസുകാരാണ് എത്തിച്ചേര്‍ന്നത്. വീടിനു മുന്നില്‍ എത്തിയ പോലീസുകാര്‍ക്ക് അവരുടെ ആയുധം എടുക്കുന്നതിനോ, ഒഴിഞ്ഞുമാറുന്നതിനോ സമയം ലഭിക്കാതെയാണ് വീടിനകത്ത് ഒളിച്ചിരുന്ന പ്രതി വെടിയുതിര്‍ത്തത്. സഹപ്രവര്‍ത്തകര്‍ വെടിയേറ്റ് നിലത്തുകിടക്കുന്നത് അറിയാതെ എത്തിച്ചേര്‍ന്ന മറ്റു രണ്ട് പോലീസുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് ചീഫ് പറഞ്ഞു.
അകത്തുണ്ടായിരുന്ന പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജഗാര്‍സ ജൂണിയര്‍ (45), ഇസ്മായില്‍ ചാന്‍സ് (39) എന്നിവരാണ് വെടിയേറ്റ് മരിച്ച പോലീസുകാര്‍. ഗാര്‍സയ്ക്ക് ഒമ്പതു വര്‍ഷവും, ഇസ്മായേലിനു രണ്ടര വര്‍ഷത്തേയും സര്‍വീസുണ്ടായിരുന്നു.
വെടിവെച്ച പ്രതി ഇതിനുമുമ്പും പല കേസുകളിലും പിടിക്കപ്പെട്ടിരുന്നു. 23 വയസുള്ള ഓഡണ്‍ കമറില്ലെ എന്ന പ്രതി മയക്കുമരുന്നു കേസിലും, മദ്യപിച്ച് വാഹനം ഓടിച്ച കേസിലും പ്രതിയാണ്. പോലീസ് ഓഫീസര്‍മാരുടെ മരണത്തില്‍ ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഗവര്‍ണര്‍ ഏബട്ട് അനുശോചനം അറിയിച്ചു.