ഗൃഹനാഥൻ ഇല്ലതിരിക്കെ കർഷകന്റെ വീട് കുത്തിത്തുറന്ന് ജപ്തിചെയ്ത ജില്ല സഹകര ബാങ്കിന്റെ നടപടി കാടത്തം , മാധ്യമ പ്രവർത്തകരെ കയറ്റം ചെയ്തവർക്കെതിരെ നടപടി വേണം : ഡീൻ കുരിയാക്കോസ്
കടക്കെണിയിൽ നിൽക്കുന്ന കർഷകർക്ക് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ജില്ലാ ബാങ്കിന്റെ നടപടി
ഡൽഹി : കമ്പളികണ്ടത്ത് ഗൃഹനാഥൻ വീട്ടിൽ ഇല്ലാതിരിക്കെ വീട് കുത്തിത്തുറന്ന് ജപ്തിക്ക് ശ്രമിക്കുകയും ദൃശങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത ജില്ലാ ബാങ്ക് നടപടി കാടത്തമെന്നു ഇടുക്കി എം പി ഡീൻ കുരിയാക്കോസ് പറഞ്ഞു . തുടർച്ചയായിഉണ്ടായ പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട ഇടുക്കിയിൽ കർഷകരെ വേണ്ടതും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയാണ് ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത് , കഴിഞ്ഞവര്ഷം കടക്കെണിയിൽ പെട്ട് പത്തുകർഷകരാണ് ജില്ലയിൽ ആത്മഹത്യ ചെയ്തത് . കടക്കെണിയിൽ നിൽക്കുന്ന കർഷകർക്ക് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ജില്ലാ ബാങ്കിന്റെ നടപടി , കടക്കെണിയിൽ പെട്ട കർഷകരെ പൊതുസമൂഹത്തിനു മുന്നിൽ മാനം കെടുത്തുന്ന നടപടി രാഷ്ട്രീയപാർട്ടികൾ ഭരിക്കുന്ന ജാനകിയ ഭരണസമിതിയിൽ നിന്നും ഉണ്ടായതു അങ്ങേയറ്റം പ്രതിക്ഷേധാർഗ്ഗമാണെന്നും ബാങ്കുകളുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോപം ഉയർന്നു വരണമെന്നും ഡീൻ കുരിയാക്കോസ് ഡൽഹിയിൽ പറഞ്ഞു
ലോകമെമ്പാടും കൊറോണ രോഗഭീതിയിൽ വീട് വിട്ടു പുറത്തിറങ്ങാതെ ഭയ വികലരായി കഴിയുന്നതിനിടയിലാണ് സർഫാസി നിയമം ദുർവിനിയാഗം ചെയ്ത ജപ്തിനടപടികളുമായി ഇടുക്കി ജില്ലാ സഹകരണബാങ്ക് രംഗത്തെത്തിയിട്ടുള്ളത് . കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പാറത്തോട് പുല്ലുകണ്ടത്താണ് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ജപ്തി നടപടി അരങ്ങേറിയത് വീട്ടുടമസ്ഥൻ
ഇല്ലാതിരിക്ക് വീട് സീൽച്ചയ്ത് വസ്സുലാക്കാൻ ശ്രമിച്ചത്
ആളില്ലാത്ത വീട്ടിന്റെ കതകുകൾ കുത്തി തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽ വാസികൾ മോഷ്ടാക്കളെന്നു തെറ്റുധരിച്ചു ഓടിക്കൂടി അപ്പോഴാണ് വീട്ടിൽ അതിക്രമിച്ചു കയറിയിരിക്കുന്നു ജപ്തിനടപടികളുമായി എത്തിയ ബാങ്ക് ജെവ്വനക്കാരാണെന്നു മനസിലാവുന്നത് പത്തോളം ബാങ്ക് ജീവനക്കാരും വെള്ളത്തോവൾ സബ് ഇൻസ്‌പെക്ടറുടെ നേതൃത്തത്തിലുള്ള പോലീസ് സംഘവുമാണ് ജപ്തിക്കായി എത്തിയിരുന്നത് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പ്രദേശത്തെ ജനപ്രതിനിധികളും രംഗത്തെത്തി പ്രളയത്തിൽ മുഴുവൻ കൃഷിയും നഷ്ടമായി നട്ട തിരിയുന്ന കർഷകന്റെ ഭൂമിയും വീടും നിലവിലെ സഹചര്യത്തിൽ ജപ്തിചെയ്യരുതെന്ന് ജനപ്രതിനിധികൾ ബാങ്ക് അധികൃതരെ അറിയിച്ചുവെങ്കിലും ബാങ്ക് ജീവനക്കർ സമ്മതിച്ചില്ല തുടർന്ന് ബാങ്ക് ജീവനക്കാരും ജനപ്രതിനിധികളുംതമ്മിൽ തർക്കം രൂക്ഷമായി ഇത് ചിത്രീകരിക്കാൻ ശ്രമിച്ച കേരളവിഷൻ റിപ്പോർട്ടറെ ബാങ്ക് ജിവനക്കാർ കൈയേറ്റം ചെയ്തു ക്യാമറ തട്ടിത്തെറിപ്പിച്ചു ബാങ്ക് ജീവനക്കാർ ക്യാമറ പിടിച്ചുവാങ്ങി ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചു ക്യാമറക്ക് കേടുപാടുകളും വരുത്തിയിട്ടുണ്ട് .
പാറത്തോട്പു ല്ലുകണ്ടം ഗണപതി പ്ലാക്കല്‍ സണ്ണി മാത്യുവിന്റെ കിടപ്പാടവും കൃഷി ഭൂമിയും സർഫേസി നിയപ്രകാരം പിടിച്ചടക്കാണ് ജപ്തി നടപടികളുമായി ജില്ലാ ബാങ്കിന്റെ കമ്പിളികണ്ടം ബാങ്ക്ശാഖാ അധികൃതർ പോലീസുമായി രംഗത്തെത്തിയത് കര്‍ഷകനായ സണ്ണി മാത്യു 15 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്‌പ്പാ എടുത്തിരുന്നത് പലിശ ഉൾപ്പെടെ ഏകദേശം പത്തൊൻപതു ലക്ഷം തിരിച്ചടക്കണമെന്നാവശ്യ പേട്ടയിരുന്നു ബാങ്ക് നടപടി . സണ്ണി മാത്യു വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ബാങ്ക് അധികൃതര്‍ ജപ്തിക്കെത്തിയത് “പണം അടച്ചില്ലങ്കിൽ വീട് തുറന്നു വീട്ടിൽ ബാങ്ക് ജീവനക്കാർ കൊണ്ടുവന്ന രണ്ടു കാവൽക്കാരെ വീടിനുള്ളിൽ താമസിപ്പിക്കുമെന്ന് ജനപ്രതിനിധികളെ അറിയിച്ചു .രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വാക്കേറ്റവും സംഘർഷത്തിന് വാക്കേറ്റത്തിന് ഒടുവിൽ നാട്ടുകാർ പിരിവിട്ടു ഇരുപത്തയ്യായിരം രൂപ സമാഹരിച്ചു ബാങ്ക് അധികൃതരെ ഏല്പിച്ചു . മാർച്ച് 21 ന് മുൻപ് മുഴുവൻ തുകയും അടച്ചില്ലങ്കിൽ ഉടമസ്ഥന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടു കെട്ടുമെന്ന് ബാങ്ക് ജീവനക്കാർ ജനപ്രതിനിധികൾക്ക് താക്കിത് നൽകിയ ശേഷമാണ് കർഷകന്റെ വീട്ടിൽ നിന്നും മടങ്ങിയത്