നടിയെ അക്രമിച്ചെന്ന കേസിൽ കുഞ്ചാക്കോ ബോബനെയും , റിമി ടോമിയെയും എന്ന് വിസ്തരിക്കും

സംയുക്ത വർമയെയും മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാർ മേനോ നെനെയും എന്നി പ്രോസിക്യുഷന് സാക്ഷികളെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.മഞ്ജുവു ദീലീപ് തമ്മിൽ തെറ്റിപ്പിരിയാനും കുടുംബ അനാഥമാകാനും കാരണക്കാരൻ ശ്രീകുമാർ മേനോനാണെന്നു ദീലീപ് തന്റെ പരാതിയിൽ ആരോപിച്ചിരുന്നു

0

കൊച്ചി :നടിയെ ആക്രമിചെന്ന കേസിലെ വിചാരണ ഇന്നും തുടരും. നടൻ കുഞ്ചാക്കോ ബോബൻ, ഗായിക റിമി ടോമി എന്നിവരെ ഇന്ന് വിസ്തരിക്കും. നേരെത്തെ നിർദേശിച്ച ദിവസം അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു
കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ്( സി ബി ഐ കോടതി) സാക്ഷി വിസ്താരം. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള നടൻ ദിലീപ്,ഭാര്യ കാവ്യ, ആവലാതികരിയായ നടി എന്നിവരുമായി റിമി ടോമി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ദിലീപുമായി സ്റ്റേജ് ഷോകൾക്കായി വിദേശ യാത്രകൾ നടത്തിയതിനെക്കുറിച്ചുള്ള മൊഴിയാണ് കേസിൽ പ്രധാനം. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ദിലീപ് ഇടപെട്ടതയുള്ള പ്രോസിക്യുഷന് വധം തെളിയിക്കാനാണ് നടൻ കുഞ്ചാക്കോ ബോബനെ വിസ്തരിക്കുന്നതു .

കേസിൽ നടിമാരായ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ബിന്ദു പണിക്കർ എന്നിവരെ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിസ്തരിച്ചു. നടൻ സിദ്ദീഖിന്റെ വിസ്താരവും നടന്നു. സംയുക്ത വർമയെയും മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാർ മേനോ നെനെയും എന്നി പ്രോസിക്യുഷന് സാക്ഷികളെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.മഞ്ജുവു ദീലീപ് തമ്മിൽ തെറ്റിപ്പിരിയാനും കുടുംബ അനാഥമാകാനും കാരണക്കാരൻ ശ്രീകുമാർ മേനോനാണെന്നു ദീലീപ് തന്റെ പരാതിയിൽ ആരോപിച്ചിരുന്നു .തനിക്കെതിരെയുള്ള ഗുഡാലോചയിൽ ഇയാൾക്ക് പങ്കുണ്ടെന്നും ദീലീപ് ആരോപിച്ചിരുന്നു കേസിന്റെ ആദ്യ ഘട്ടത്തിൽ ദീലീപ് പ്രതിയല്ലാതിരുന്ന കേസിൽ മഞ്ജുവിന്റെയും ശ്രീകുമാർ മേനോന്റെയും മൊഴിയെത്തുടർന്നാണ് ഗുഡാലോചന ചുമത്തി ദീലീപിനെ ജയിലിൽ അടക്കുന്നത് . കേസ് അന്വേഷണത്തിന് നേതൃത്തകൊടുത്ത ഒരു ഉന്നത ഉദ്യോഗസ്ഥയും
മഞ്ജുവും തമ്മിലുള്ള അടുപ്പവും തനിക്കെതിരെ കുറ്റം ചുമത്താൻ ഇടയായതായിദീലീപ് ആരോപിക്കുന്നു .അതേസമയം അടുത്തിടെ മഞ്ജുവും ശ്രീകുമാർ മേനോനും തെറ്റിപ്പിരിയുകയും ശ്രീകുമാർ മേനോനെതിരെ മഞ്ജു ഡി ജി പി ക്ക് പരാതി നൽകുകയും ചെയ്തിരുന്നു.ഇതേതുടർന്ന് മഞ്ജു ശ്രീകുമാർ മേനോനെ വിസ്തരിക്കുന്നതു തിരിച്ചടിയാവുമെന്നു പ്രോസിക്യുഷനെ അറിയിച്ചതിനെത്തുടർന്നാണ് ശ്രീകുമാർ മേനോനെ വിസ്തരിക്കുന്നതിൽ നിന്നും പ്രോസിക്യുഷന് പിൻവാങ്ങിയതെന്നും ആരോപണമുണ്ട് .

നടിയെ അക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം തെളിയിക്കുന്നതിനാണ് നടന്മാരേയും നടിമാരേയുംസിനിമ രംഗത്തുള്ള വരടക്കം 136 സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യുഷൻ തീരുമാനിച്ചത്. അതേസമയം കേസിൽ ക്രോസ്സ് വിസ്താരം പൾസർ സുനി നടിയെ പീഡിപ്പിക്കന്നതിനു തെളിവായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്ന ശേഷമേ ഉണ്ടാകും മുൻപ് ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരുനെങ്കിലും അപൂർണമായ ഫലമാണ് ലഭിച്ചിരുന്നത് ഇതേ തുടർന്ന് വിചാരണ കോടതി വീണ്ടും പരിശോധന ആവശ്യപ്പെട്ടു ദൃശ്യങ്ങൾ തിരിച്ചയക്കുകയായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ ആദ്യം ഗൂഢാലോചന ആരോപണം ആദ്യം ഉന്നയിച്ചത് നടി മഞ്ജു വാര്യരായിരുന്നു.മഞ്ജു വാര്യരുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥ കേസിൽ അനാവശ്യമായി ഇടപെട്ടതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായതും ദീലീപ് കേസിൽ പ്രതിചേർക്കപ്പെടുകയുചെയ്യുന്നതെന്ന് പറയപ്പെടുന്നു കേസിൽ ദീലീപിനെ പ്രതി ചേർക്കുന്നത്തിനായി സർക്കാരിനെ തെറ്റുധരിപ്പായിച്ചതായി ആരോപണ മുയർന്നതിനെത്തുടർന്നു ഉന്നത ഉദ്യോഗസ്ഥക്ക് ചുമതലകൾഒന്നും നൽകാതെ ഇപ്പോൾസർക്കാർ മാറ്റി നിർത്തിയിരിക്കുകയാനിന്നും ആരോപണമുണ്ട് പ്രോസിക്യുഷന്റെ സാക്ഷിവിസ്താരത്തിനുതെളിവെടുപ്പിനു ശേഷം സാക്ഷികളുടെ ക്രോസ്സ് വിസ്താരം നടക്കുക . ഏപ്രിൽ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം വിചാരണക്കോടതി അനുവദിച്ചിട്ടുള്ളത്.

You might also like

-