പ്രോസിക്യുഷൻ നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപെട്ടു സാക്ഷികൾ കോടതിയിലെത്തി മടങ്ങി
കേസിലെ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ, കാവ്യയുടെ സഹോദരൻ, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരൻ അനൂപ്, നാദിർഷ എന്നിവർ വിചാരണ കോടതിയിൽ ഇന്ന് ഹാജരായിരുന്നു.
കൊച്ചി : വിചാരണ കോടതിയിൽ നിന്നും ഇരക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചു പ്രോസിക്യുഷന് കോടതി ബഹിഷ്ക്കരിച്ചതിനെ തുടർന്ന് നദിയെ അക്രമിച്ചെന്ന കേസിൽ ഇന്നുംവിചാരണ തടസ്സപെട്ടു
വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസ്സം പരാതി നല്‍കിയിരുന്നു . കേസിന്റെ വിസ്താരത്തിലേക്ക്ക് കോടതി നക്കി വിളിപ്പിച്ചിരുന്നു ഇന്ന് കാവ്യ മാധവൻ അടക്കമുള്ളവർ സാക്ഷി വിസ്താരത്തിനെത്തിയെങ്കിലും പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ വിചാരണ നടപടികൾ ഉണ്ടായില്ല
കേസിലെ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ, കാവ്യയുടെ സഹോദരൻ, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരൻ അനൂപ്, നാദിർഷ എന്നിവർ വിചാരണ കോടതിയിൽ ഇന്ന് ഹാജരായിരുന്നു. എന്നാൽ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്നും കോടതിയിലെത്തിയില്ല. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ പരാതി ഉന്നയിച്ചെങ്കിലും കോടതി ഇത് ഇതുവരെ പരിഗണിച്ചിട്ടില്ല. കോടതി പക്ഷപാതരമായി പെരുമാറുന്നെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. കേസ് വേഗത്തിൽ തീർക്കാൻ സുപ്രിം കോടതി നിർദേശമുള്ളതിനാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.
അതേസമയം ഇരയുടെ നീതിക്കായി സ്ഥാപിച്ച കോടതിയിൽ തെളിവുകൾ ഹാജരാക്കി നിലപാടെടുക്കേണ്ട പ്രോസിക്യുഷൻ വിചാരണക്കിടയിൽ ഉണ്ടാകുന്ന പരാമർശങ്ങളിൽ നിലപാട് സ്വീകരിക്കുന്നത് ഉചിത നടപടിയല്ലന്നാണ് നിയമ രംഗത്തുള്ളവർ പറയുന്നത് .പ്രോസിക്യുഷന്റെ പരാതിയിൽ ഹൈക്കോടതി തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല .