നടിയോടുള്ള പക തെളിയിക്കാൻ മഞ്ജുവിന്റെ മൊഴി അനിവാര്യം വിസ്താരം ഈ ആഴ്ച്ച
വേർപിരിയലിന് കാരണം തേടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. ദീലീപിന് നടിയോടുള്ള പക വർധിച്ചു പ്രതികാരത്തിന് മുതിർന്നത് നടിയുടെ ഇടപെടൽ മൂലമാണെന്നാണ് പോലീസ് കോടതിയിൽ നൽകിയ കുറ്റ പത്രത്തിൽ പറയുന്നത് എന്നാൽ ഇതിനു അടിസ്ഥാന തെളിവ് ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞട്ടില്ല . ഇക്കാരണത്താൽ ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജുവാരിയർ നൽകുന്ന മൊഴി വളരെ നിർണായകമാണ് . കേസിന്റെ അന്വേഷഘട്ടത്തിൽ തങ്ങൾ വേർപിരിയലിന്നുള്ള കാരണം അക്രമിക്ക പെട്ട നടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനഅല്ലന്ന് മഞ്ജുവ്യക്തമാക്കിയിരുന്നു .അമ്മയുടെ സെറ്റിലോ , വിദേശ പര്യടനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രശനങ്ങളും തങ്ങളുടെ വേർപിരിയലിന് കരണമല്ലന്നു മഞ്ജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട് .പരസ്പര ധാരണയിലാണ് വേർപിരിയൽ. ദീലിപ്മായുള്ള വേർപിരിയൽ ആക്രമിക്കപ്പെട്ട നടിയുടെ പ്രേരണമുല മല്ലന്നു മഞ്ജു അന്വേഷണ വേളയിൽ പോലീസിനോട് വ്യകത്മാക്കിയിരുന്നു
അതേസമയം നടി ആക്രമിക്കപ്പെട്ട സമയത്ത് “സംഭവത്തിൽ ക്രിമിനല്‍ ഗൂഡാലോചനനടന്നിട്ടുണ്ടെന്ന്” മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നില്ല .
നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനു കാവ്യയുമായുള്ള പൂർവ്വകാല ബന്ധമാണെന്നു ദീലീപ് കാവ്യയും തമ്മിലുള്ള ബന്ധംസംബന്ധിച്ച് വിവരങ്ങൾ മഞ്ജുവിന് എത്തിച്ചുനല്കിയിരുന്നത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതിനു നടിയോട് പകവീട്ടാൻ പൾസർ സുനിക്ക്
ദീലീപ് കരാർ നൽകിയെന്നുമാണ് പോലീസ് പറയുന്നത് ,കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള കഥ കോടതി ശരിവെക്കണമെങ്കിൽ മഞ്ജുവാരിയർ കോടതിൽ ഇതിനു തെളിവും മൊഴിയും നൽകണം അതേസമയം മഞ്ജു പൊലീസിന് നൽകിയ മൊഴിയിൽ ഒരിടത്തും വേർപിരിയലിന് കാരണം അക്രമിക്കപെട്ട നടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്ന് മഞ്ജു നേരെത്തെ വ്യക്തമാക്കുകയുണ്ടായി
അതേസമയം നടിയെ ആക്രമിച്ചു പീഡിപ്പിച്ചതിന് തെളിവായി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്ന ശേഷമേ നടിയെ പ്രതിഭാഗം ക്രോസ്സ് വിസ്താരം നടത്തു . പോലീസ് കോടതിയിൽ ഹരാക്കിയ ദൃശ്യങ്ങളിൽ പ്രതിഭാഗം സംശയങ്ങൾ ഉന്നയിച്ചിരുന്നു .പീഡിപ്പിച്ചു എന്ന് നടിയും പോലീസും പറയുമ്പോഴും കോടതിയിൽ ഹരാക്കിയ ദൃശ്യങ്ങളിൽ പീഡിപ്പിക്കുന്നു എന്ന് സ്ഥാപിക്കാൻ പറ്റിയ തെളിവുകൾ ഇല്ലെന്നാണ് പ്രതികളുടെ വാദം
കേസിൽ ഇനിയും വിസ്താരം പൂർത്തിയാക്കേണ്ടത് മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ അലലാതികരിയേയും പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇനി വിസതരിക്കുന്നത്.
ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്‍റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ ഏഴ് വരെ 136 സാക്ഷികളെ വിസ്താരിക്കാനാണ് വിചാരണ കോടതിയുടെ തീരുമാനം