നടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം ആരംഭിച്ചു

വിചാരണ ആദ്യപടിയായി നടിയുടെ മൊഴി പ്രോഷിക്യുഷൻ കോടതിയിൽ രേഖപ്പെടുത്തു പിന്നീട് നടിയെ പ്രതിഭാഗം ക്രോസ്സ് വിസ്താരം നടത്തുക നടിയുടെ വിസ്താരം ഏകദേശം നാല് ദിവസം നീണ്ടുനിൽക്കുമെന്നാണ് കണക്കു കൂട്ടുന്നത്

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട എന്ന കേസിന്‍റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഇരയായ നടിയുടെ വിസ്താരമാണ് നടക്കുന്നത്. പ്രത്യേക വിചാരണ കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിസ്താരം. വിചാരണ നടപടികൾക്കായി നടൻ ദിലീപും കോടതിയിൽ ഹാജരായി. കേസിന് ആസ്പദമായ സംഭവം നടന്ന് രണ്ടു വർഷവും 11 മാസവും കഴിയുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്.

വിചാരണ ആദ്യപടിയായി നടിയുടെ മൊഴി പ്രോഷിക്യുഷൻ കോടതിയിൽ രേഖപ്പെടുത്തു പിന്നീട് നടിയെ പ്രതിഭാഗം ക്രോസ്സ് വിസ്താരം നടത്തുക നടിയുടെ വിസ്താരം ഏകദേശം നാല് ദിവസം നീണ്ടുനിൽക്കുമെന്നാണ് കണക്കു കൂട്ടുന്നത്. അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത് എന്നതിനാൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അടച്ചിട്ട മുറിയിൽ വിചാരണ നടക്കുന്നത്.
കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. അതേസമയം, കേസിലെ ഒന്നാം സാക്ഷി ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളും കോടതിയില്‍ ഇന്ന് ഹാജരാകും. 135 സാക്ഷികളുടെ വിസ്താരം ആയിരിക്കും ആദ്യഘട്ടത്തില്‍ നടക്കുക. മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കും

You might also like

-