ദീലീപ് പ്രതിയായും ഇരയായും ചാർജ്ജ് ഷീറ്റ് നൽകിയതു കോടതിക്ക് പറ്റിയപിഴ എന്ന് പ്രോസിക്യൂഷൻ

ദിലീപിനെ പണത്തിനായി ഭീഷണിപ്പെടുത്തി എന്ന കുറ്റം ഒന്നാം പ്രതിക്കെതിരെ ചുമത്തിയത് വിചാരണ കോടതിക്ക് സംഭവിച്ച സാങ്കേതിക പിഴവാണെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു.

0

കൊച്ചി :നടിആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി നൽകിയ ചാർജ്ജ് ഷീറ്റിൽ പിഴവ് സംഭവിച്ചതായി പ്രോസിക്യുഷൻ ഹൈക്കോടതിയെ അറിയിച്ചു.വിചാരണക്കോടതി നൽകിയ ചാർജ്ജ് ഷീറ്റിൽ ഒരു ഭാഗത്തു ദീലീപും പൾസർ സുനിയും സംഘം ചേർന്ന് ഗുഡാലോചന നടത്തി എന്ന് കുറ്റം ചാർത്തുമ്പോൾ ഇതേ കുറ്റപത്രത്തിലെ മറ്റൊരു ഭാഗത്തു പൾസർ സുനിയും ജയിലിൽ കിടന്നിരുന്ന മേസ്തരി സുനിയും വിഷ്ണുവും ചേർന്ന് ഗുഡാലോചന നടത്തി ദീലീപിന്റെ പക്കൽ നിന്നും ഒന്നരകോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ചാർജ്ജ് ഷീറ്റിൽ ഉള്ളത് . തന്നെ ഇരയായും പ്രതിയായുംചിത്രീകരിച്ചുകൊണ്ടുള്ള ചാർജ്ജ് ഷീറ്റ് രണ്ടായി കണ്ട് പ്രത്യേകം വിചാരണ വേണമെന്ന ആവശ്യപ്പെട്ടായിരുന്നു ദീലീപ് ഹൈകോടതിയിൽ  ഹർജി സമർപ്പിച്ചത്

ദിലീപിനെ പണത്തിനായി ഭീഷണിപ്പെടുത്തി എന്ന കുറ്റം ഒന്നാം പ്രതിക്കെതിരെ ചുമത്തിയത് വിചാരണ കോടതിക്ക് സംഭവിച്ച സാങ്കേതിക പിഴവാണെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു.അതേസമയം ദീലീപിനെതിരെയുള്ള ഗുഡാലോചന കേസ് നിലനില്കുമെന്നു പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. വിചാരണ കോടതിക്ക് പറ്റിയ സാങ്കേതിക പിഴവ് നീക്കം ചെയ്യാൻ അപേക്ഷ നൽകുമെന്ന് പ്രോസിക്യുഷൻ ഹൈക്കോടതിയെ അറിയിച്ചു

ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി ഹൈക്കോടതി വിധി പറയാൻ മാറ്റി. നാളെ രാവിലെ ഹൈക്കോടതി ദിലീപിന്റെ ഹരജിയിൽ വിധി പറഞ്ഞേക്കും അതേസമയം നടിയെ പിടിപ്പിച്ച കേസിൽ നാളെ വിചാരണ ആരംഭിക്കും

You might also like

-