മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട ദീലീപിന്റെ ഹർജിയിൽ വിധി നാളെ
മെമ്മറി കാർഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടൻ ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഡൽഹി: നടിയെ ആക്രമിച്ച കേസിൽ . നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധിപറയു.മെമ്മറി കാർഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടൻ ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നതു സംബന്ധിച്ച തർക്കത്തിലും നാളെ തീരുമാനമാകും. ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10. 30ന് വിധിപറയുക.അതേസമയം ദിലീപിന് മെമ്മറി കാർഡ് നൽകരുതെന്ന് നടിയും സർക്കാരും കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറുതെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.