നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി.എൻ അനിൽ കുമാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക.പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്താനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു.

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി.എൻ അനിൽ കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവച്ച സാഹചര്യത്തിലാണ് നിയമനം. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക.പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്താനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷമെ വിചാരണ പുനരാരംഭിക്കൂ. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്റെ രാജി.

കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ കോടതി മാറ്റം പ്രായോഗികമല്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു

You might also like

-