നടിയെ അക്രമിച്ചെന്ന കേസ് : മൊഴികൾ മധ്യമവർത്തകൾക്ക് അനുസരണം , മൊഴി രേഖ പെടുത്തുന്നത് രണ്ടാം ദിവസ്സവും മുടങ്ങി , ഭാമയും സിദ്ധിഖും ബിന്ദു പണിക്കരും കോടതിയിൽ വന്നു മടങ്ങി
കേസിലെ സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖ പെടുത്തേണ്ട സ്പെഷ്യൽ പ്രോസിക്യുട്ടർ ഇന്നും കോടതിയിൽ എത്താത്തതാണ് സാക്ഷിവിസ്താരം തുടര്ച്ചയായി മുടങ്ങാൻ കാരണം
കൊച്ചി:നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിഎന്ന കേസിൽ നടന്‍ സിദ്ദിഖിനെയും ബിന്ദു പണിക്കാരും കോടതിയിൽ എത്തി മടങ്ങി . കേസിലെ സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖ പെടുത്തേണ്ട സ്പെഷ്യൽ പ്രോസിക്യുട്ടർ ഇന്നും കോടതിയിൽ എത്താത്തതാണ് സാക്ഷിവിസ്താരം തുടര്ച്ചയായി മുടങ്ങാൻ കാരണം . അമ്മയുടെ റിയാലിറ്റി ഷോയുടെ റിഹേഴ്സലിനിടയിൽ ദിലീപും ആവലാതിക്കാരിയായ നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളിലിടപെട്ട് സിദ്ധിക്കും ബിന്ദു പണിക്കരും സംസാരിച്ചതായാണ് പോലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്.
ഇന്നലെ സിനിമാതാരം ഭാമയെവിസ്തരിച്ചില്ല ഭാമക്ക് കോടതിയിൽ എത്താൻ സമൻസ് ലഭിച്ചിരുന്നതിനാൽ ഇന്നലെ കോടതിയിൽ എത്തിയിരുന്നെങ്കിലും സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖപ്പെടുത്തേണ്ട . സ്‌പെഷൽ പ്രോസിക്യുട്ടർ സുകേശൻ കോടതിയിൽ എത്താത്തതിനാൽ ഭാമക്ക് മൊഴി പറയാതെ കോടതി വിടേണ്ടിവന്നു .
കഴിഞ്ഞദിവസം ‘അമ്മ ജനറൽ സെക്കട്ടറി ഇടവേള ബാബുവും കാവ്യയുടെ മാതാവ് ശ്യാമള യെയും കോടതി സാക്ഷിവിസ്താരത്തിനായി കോടതി വിളിപ്പിച്ചിരുന്നു ഇതിൽ ഇടവേള ബാബുവിന്റെ മൊഴി മാത്രമാണ് കോടതി രേഖപ്പെടുത്തിയത് .
കേസിൽ പോലീസ് 136 സാക്ഷികളുടെ മൊഴി എഴുതി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടങ്കിലും പല സാക്ഷികളുടെയും അറിവോ സമ്മതമോ ഓപ്പോ ഇല്ലാതെയാണ് മൊഴികൾ സമർപ്പിച്ചിട്ടുള്ളത് . സാക്ഷികളുടെ ഒപ്പുകൾ ഇല്ലാതെ സമർപ്പിക്കപ്പെട്ടിട്ടുള്ള മൊഴികൾ വിചാരണക്കിടെ പലരും നിക്ഷേധിക്കുകയാണ്. കഴിഞ്ഞ ദിവസ്സം സാക്ഷി വിസ്താരത്തിന് എത്തിയ ഇടവേള ബാബു ഇക്കാര്യം കോടതിയിൽ തുറന്നു പറഞ്ഞു തന്റെ അടുത്ത് പോലീസ് മൊഴി രേഖ പെടുത്തിയതിയി അറിയില്ലെന്നും താൻ മൊഴിയിൽ ഒപ്പു വച്ച് നൽകിയിട്ടില്ലെന്ന് കോടതിയെ അറിയിക്കുകയുണ്ടായി .പോലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയാൽ അത് അവരെ വായിച്ചു കേൾപ്പിച്ചോ പോലീസ് എഴുതിയ മൊഴി വായിക്കാൻ നൽകിയോ ചെയ്ത ശേഷം മൊഴി വായിച്ചു ബോധ്യപെട്ടതായി എഴുതി ഒപ്പിട്ടു വാങ്ങണം എന്നാൽ ഈ കേസിൽ സാക്ഷിപ്പട്ടികയിൽ പേരുള്ള പലരുടെയും മൊഴിയിൽ അവരുടെ ഒപ്പുകൾ ഇല്ല. ഇത് വിചാരണ വേളയിൽ പ്രോസിക്യുഷനെ കുഴക്കുകയാണ്. മാധ്യമ വാർത്തകൾക്ക് അനുസരമായി പോലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തെളിവായി നല്കിയതാവാം ഇത്തരം ഗുരുതര പിഴവുകൾ ഉണ്ടാകാൻ കാരണമെന്നാണ് ഇത് സംബന്ധിച്ച് ആരോപണമുയർന്നിട്ടുള്ളത് . പോലീസ് എഴുതി നൽകിയ മൊഴികൾ സാക്ഷികൾ ആദ്യ ഘട്ടത്തിൽ തന്നെ നിക്ഷേധിക്കുമ്പോൾ പ്രോസിക്യുഷൻ സാക്ഷികൾ കുറമാറിയതായി പ്രഖ്യപിച്ചു തടിതപ്പും. ഇതുവരെ 40 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യ ഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. തിങ്കളാഴ്ച കുഞ്ചാക്കോ ബോബന് സാക്ഷി വിസ്താരത്തിനെത്താൻ കോടതി സമൻസ് അയച്ചിട്ടുണ്ട്