സസ്പെൻസ് എന്ന തീരുമോ ? വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ ? എന്നറിയാം
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മത്സരിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് ഉണ്ടായേക്കും അമേഠിക്ക് പുറമെ .കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന്ണ് എ ഐ സി സി യിലെ ഭുപക്ഷം പേരും അഭിപ്രായപ്പെടുന്നത്
ഡൽഹി :വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മത്സരിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് ഉണ്ടായേക്കും അമേഠിക്ക് പുറമെ .കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന്ണ് എ ഐ സി സി യിലെ ഭുപക്ഷം പേരും അഭിപ്രായപ്പെടുന്നത് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വയനാടാണ് പ്രഥമ പരിഗണനയെന്ന് പാർട്ടി വൃത്ത ങ്ങൾ . കേരളത്തോടെയൊപ്പം കർണാടകത്തിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ പരിഗണനയിൽ ഉണ്ടെങ്കിലും വയനാടണ് സുരക്ഷിതമായ മണ്ഡലമെന്നാണ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത് രാഹുല്‍ ഗാന്ധി കാർണാടകയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണ്. ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്ന പക്ഷം രാഹുല്‍ കര്‍ണാടകയിലെ ഏതെങ്കിലും സീറ്റ് തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല്‍ പിന്നീട് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
വയനാട്ടിൽ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അത് ഐക്യജനാധിപത്യമുന്നണിക്കും കാര്യമായ ഗുണം ചെയ്യുമെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷ. യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി എന്നതിനാല്‍ കേരളത്തിലെ ഇരുപത് സീറ്റ് കൂടാതെ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലും അതിന്‍റെ അനുരണനങ്ങളുണ്ടാവുമെന്ന് കേരളത്തിലെ നേതാക്കള്‍ നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുൽ ഗാന്ധിയോട് നേരിട്ടു സംസാരിച്ചു. എ കെ ആന്റണി, കെ സി വേണുഗോപാൽ, മുകുൾ വാസ്‌നിക് ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചതായും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ ആദിവാസി പ്രശ്‌നങ്ങൾക്കുൾപ്പെടെ പരിഹാരം കാണാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വയനാട്ടിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ള ടി സിദ്ധിഖിനോട് സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ ഗുണത്തേക്കാൾ ഏറെ ദക്ഷയാവും ചെയ്യുമെന്ന് അഭിപ്രായപെടുന്നവരും കോൺഗ്രസ്സിലുണ്ട് .കേരളത്തില്‍ വയനാട്, വടകര സീറ്റുകളില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വടകരയില്‍ കെ.മുരളീധരന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയെങ്കിലും രാഹുല്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത വന്നതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.സിദ്ധീഖ് പ്രചാരണം അവസാനിപ്പിച്ചിരുന്നു