പൗരത്വ ഭേദഗതിക്ക് എതിരെപ്രക്ഷോപം വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം 21 പ്രതികാരനടപടികളുമായോഗിസർക്കാർ

ഫിറോസാബാദില്‍ പൊലീസ് വെടിയേറ്റ് ചികിത്സയിലായിരുന്ന മൊഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്.

0

ലക്നൗ: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധ മാർച്ചിൽ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൂടി മരണപ്പെട്ടു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഫിറോസാബാദില്‍ പൊലീസ് വെടിയേറ്റ് ചികിത്സയിലായിരുന്ന മൊഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് വെടിയേറ്റ മൊഹമ്മദ് ഹറൂണ്‍ എയിംസില്‍ ചികിത്സയിലായിരുന്നു.

പലയിടത്തും വെടിവച്ചില്ല എന്ന വിശദീകരണം പൊലീസ് നല്‍കുമ്പോഴും പ്രദേശവാസികൾ മറിച്ചുള്ള നിലപാടാണ് വ്യക്തമാക്കുന്നത്.അതേസമയം സമരകരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി യോഗി സർക്കാർ രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് പൊലീസ് നോട്ടീസ് നല്‍കി. പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറയുന്നത്. സമരവുമായി ബന്ധപെട്ടു നിര്വതിസ്ഥാപനങ്ങൾ യോഗി സർക്കാർ കണ്ടുകെട്ടിയിട്ടുണ്ട്

You might also like

-