വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും തീ കൊളുത്തി

ബാങ്ക് നടപടിക്കെതിരെ വിമര്‍ശനവുമായി അച്ഛൻ ചന്ദ്രന്‍. ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രൻ പറയുന്നത്.

0

തിരുവനന്തപുരം: ജപ്തി ഭീതിയെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തിയ സംഭവത്തിൽ ബാങ്ക് നടപടിക്കെതിരെ വിമര്‍ശനവുമായി അച്ഛൻ ചന്ദ്രന്‍. ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രൻ പറയുന്നത്. ഭവന വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ബാങ്ക് അധികൃതര്‍ സമീപിച്ചിരുന്നു.

6,80000 രൂപ ഉടൻ അടച്ചു തീർക്കാമെന്നാണ് കുടുംബം ബാങ്കിന് എഴുതി നൽകിയിട്ടുള്ളത്. അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാമെന്നും എഴുതി നൽകിയിട്ടുണ്ട്. കത്തിൽ ഒപ്പിട്ടിരിക്കുന്നത് അച്ഛൻ ചന്ദ്രനും അമ്മ ലേഖയും മകൾ വൈഷ്ണവിയുമാണ്.

തുക തിരിച്ചടയാക്കാനുള്ള ദിവസം ഇന്ന് തീരാനിരിക്കെയാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ തൽക്ഷണം മരിച്ചു. അമ്മ ലേഖയെ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം കുടുംബം എടുത്തത് ഭവന വായ്പയാണെന്നും തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കോടതിയിൽ കേസ് കൊടുത്തിരുന്നു എന്നുമാണ് കാനറാ ബാങ്ക് ശാഖയുടെ വിശദീകരണം. വായ്പ തിരിച്ചടവിന് കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു എന്നും ബാങ്ക് വിശദീകരിക്കുന്നുണ്ട്.

You might also like

-