ആബുലൻസ്നിഷേധിച്ചതുമൂലം മാതാവിന്റെ മൃതദേഹം ബൈക്കില്‍ വച്ചുകെട്ടി പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചു മകൻ
മധ്യപ്രദേശില്‍ ടിക്കംഗറിലെ യുവാവ് മാതാവിന്റെ മൃതദേഹം ബൈക്കില്‍ വച്ചുകെട്ടി പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചു.
ഡൽഹി :ഒരു ദാരുണ കാഴച്ച കുടി വീണ്ടും ലോകം കണ്ടു . മരിച്ച മാതാവിന്റെ മൃതദേഹം കൊണ്ടുപോകുവാൻ ആബുലൻസ് നിഷേധിച്ചതുമൂലം മധ്യപ്രദേശില്‍ ടിക്കംഗറിലെ യുവാവ് മാതാവിന്റെ മൃതദേഹം ബൈക്കില്‍ വച്ചുകെട്ടി പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചു. പാമ്പുകടിയേറ്റാണ് മസ്തപൂരിലെ കുന്‍വര്‍ഭായി ബന്‍ഷ്‌കര്‍ മരിച്ചത്. മോഹന്‍ഗറിലെ ജില്ലാ ആശുപത്രിഅധികൃതര്‍ മോര്‍ച്ചറി വാഹനം നിഷേധിച്ചതോടെ സാധുകുടുംബത്തിന് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. കടമെടുത്ത ബൈക്കില്‍ മൃതദേഹം കെട്ടിവച്ച് പോസ്ര്‌റുമോര്‍ട്ടത്തിന് അധികൃതര്‍ പറഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ് കെ അഹിര്‍വാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒറീസയിലെ ആദിവാസി ദാനാമാജി ഭാര്യയുടെ മൃതദേഹവും ചുമലിലെടുത്ത് പത്തുകിലോമീറ്റര്‍ നടന്ന സംഭവവും ഉത്തര്‍ പ്രദേശില്‍ വികലാംഗനായ ബാലനും സഹോദരിയും പിതാവിന്റെ മൃതദേഹം റിക്ഷയില്‍ കൊണ്ടുപോകേണ്ടിവന്നതും ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ മുഖം വല്ലാതെ വികൃതമാക്കിയിരുന്നു. ഇന്ത്യന്‍ഗ്രാമങ്ങളിലെ ഇത്തരം തീ രാവ്യഥകള്‍ക്കു പരിഹാരംകാണാതെ ബുള്ളറ്റ് ട്രയിനുകളെപ്പറ്റി ചര്‍ച്ചചെയ്യുന്ന ഭരണകൂടത്തിന് ചരിത്രംമാപ്പുനല്‍കില്ലെന്ന് വിമര്‍ശനമുയരുന്നു.