വികസനം വീര്‍പ്പുമുട്ടിച്ച മോദിജിയുടെ ഗുജറാത്തിൽ നൂൽ പാലം കടന്ന് ദുരിതയാത്ര

രണ്ടുമാസമായി പാലംതകര്‍ന്നിട്ട്. കനാലിനിരുവശവുമുള്ള നെയ്ക,ഭെറായ് ഗ്രാമങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നത് ഈപാലംവഴിയാണ്. ഒരു കിലോമീറ്ററിനു പകരം പത്തുകിലോമീറ്റര്‍ ദൂരം പോകേണ്ടിവരുമെന്നതാണ് അപകടം പിടിച്ച പാലത്തെ ജനം ആശ്രയിക്കാന്‍ കാരണം

0

ഡൽഹി : സ്വന്തം ഗ്രാമത്തിൽനിന്നും പുറത്തെത്താൻ അന്ത്യന്തം ആപത്കരമായ സാഹചര്യത്തിൽ യാത്രചെയ്‌യേണ്ടകാഴച മോദിയുടെ സ്വന്തം ഗ്രാമത്തിൽ നിന്നും അന്താരാഷ്ട്ര വാർത്ത ഏജൻസി പകർത്തിയ ദൃശ്യങ്ങളാണ്. ഇത് ഗുജറാത്തിലെ ഒറ്റപ്പെട്ട കാഴച്ചയല്ല . ഇതുപോലുള്ള പതിനായിരകണക്കിന് ദുരിതകാഴച്ചകൾ ഗുജറാത്തിൽ നിന്നും ലോകം ഇനിയും കാണേണ്ടി വരും കാരണം രാജ്യത്തിൻറെ വിഹകസന മാതൃക അവിടെയാണല്ലോ ? ഗുജറാത്തിൽ .ഇനി കാര്യത്തിലേക്ക്കണ്ടുനില്‍ക്കുന്നവരുടെ ചോര മരവിക്കുന്ന കാഴ്ചയാണത്. സ്‌കൂളില്‍പോകുന്ന ചെറിയകുട്ടികള്‍ അടക്കം ജീവന്‍പണയം വച്ച് തൂണുകളില്‍ നിന്നും തൂണുകളിലേും പായൽ പിടിച്ചു അപകടം പതിയിരിക്കുന്ന തകരഷീറ്റുകളിലൂടെയും വലിഞ്ഞുകയറി മറുകര താണ്ടുന്ന കാഴ്ച. ഈകാഴ്ച വികസനം വീര്‍പ്പുമുട്ടിച്ച മോദി ജി യുടെ ഗുജറാത്തിലേതാണ്. ഖേടാ ടൗണിലെ തകര്‍ന്ന പാലത്തിലൂടെ ജനങ്ങള്‍ പോകുന്നതിങ്ങനെയാണ്. രണ്ടുമാസമായി പാലംതകര്‍ന്നിട്ട്. കനാലിനിരുവശവുമുള്ള നെയ്ക,ഭെറായ് ഗ്രാമങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നത് ഈപാലംവഴിയാണ്. ഒരു കിലോമീറ്ററിനു പകരം പത്തുകിലോമീറ്റര്‍ ദൂരം പോകേണ്ടിവരുമെന്നതാണ് അപകടം പിടിച്ച പാലത്തെ ജനം ആശ്രയിക്കാന്‍ കാരണം. താല്‍ക്കാലിക സംവിധാനത്തെപ്പറ്റി അധികൃതര്‍ ആലോചിച്ചിട്ടില്ല എന്നു തന്നെയല്ല പാലത്തിന്റെ പണി ഉടന്‍ തുടങ്ങുമെന്നല്ലാതെ എന്നുതുടങ്ങുമെന്നും പറഞ്ഞിട്ടില്ല. ജനങ്ങളുടെ അപകടയാത്ര ദേശീയമാധ്യമങ്ങള്‍ സഹിതം റിപ്പോര്‍ട്ടുംചെയ്തുകഴിഞ്ഞു.ഭാരതം കാണട്ടെ മോദി യുടെ യഥാർത്ഥ വികസനം

You might also like

-