എംഎം മണി ഇടുക്കി ജില്ലക്ക് അപമാനവും അധികഭാരവും ആണെന്ന് ഡീൻ കുര്യാക്കോസ് .
എംഎൽഎ എന്ന നിലയിൽ പിജെ ജോസഫ് പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യത്തിന്റെ പേരിലാണ്. പലപ്പോഴും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുൻകൂട്ടി അറിയിക്കാറു പോലുമില്ല പ്രസ്തുത പരിപാടി ആദ്യം അറിയുന്നത് ഒരാഴ്ച മുൻപ് പത്രത്തിൽ വാർത്ത വന്നപ്പോഴാണ് അതിനുശേഷം രണ്ടുദിവസം കഴിഞ്ഞാണ് കിൻഫ്ര ഉദ്യോഗസ്ഥർ ഫോണിൽ വിവരം അറിയിക്കുന്നത്
തൊടുപുഴ | എംഎം മണി ഇടുക്കി ജില്ലയ്ക്ക് അപമാനവും അധികഭാരവും ആണെന്ന് ഡീൻ കുര്യാക്കോസ് എംപി.മുട്ടത്ത് സ്പൈസസ് പാർക്ക് ഉദ്ഘാടന ചടങ്ങിൽ എംപിയും എംഎൽഎയും പങ്കെടുത്തില്ലെന്ന ആക്ഷേപം ഉന്നയിച്ച് എൽഡിഎഫ് നടത്തുന്ന രാഷ്ട്രീയ പ്രേരിത പ്രചരണം അപഹാസ്യമാണ്. വ്യക്തിപരമായി ഡൽഹിയിലും ബഹ്റൈനിലെ യൂത്ത് പരിപാടിയിലും മുൻകൂട്ടി തീരുമാനിച്ച് നടത്തപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണ് തനിക്ക് പങ്കെടുക്കാൻ കഴിയാത്തത്. എംഎൽഎ എന്ന നിലയിൽ പിജെ ജോസഫ് പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യത്തിന്റെ പേരിലാണ്.
പലപ്പോഴും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുൻകൂട്ടി അറിയിക്കാറു പോലുമില്ല പ്രസ്തുത പരിപാടി ആദ്യം അറിയുന്നത് ഒരാഴ്ച മുൻപ് പത്രത്തിൽ വാർത്ത വന്നപ്പോഴാണ് അതിനുശേഷം രണ്ടുദിവസം കഴിഞ്ഞാണ് കിൻഫ്ര ഉദ്യോഗസ്ഥർ ഫോണിൽ വിവരം അറിയിക്കുന്നത് തന്നെ. സംസ്ഥാന സർക്കാർ പരിപാടികൾ സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ആലോചന യോഗങ്ങളും സംഘാടക സമിതിയും ഒക്കെ കൂടിച്ചേർന്നാണ് വിജയിപ്പിക്കുന്നത് ഇക്കാര്യത്തിൽ അതുണ്ടായില്ല,എന്നിട്ടും പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചിട്ടില്ല.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നിട്ടും രാഷ്ട്രീയപ്രീതിതമായി മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും തങ്ങളെ അപമാനിക്കുകയാണ്.
മുട്ടം സ്പൈസസ് പാർക്കിന്റെ യഥാർത്ഥ ഉടമസ്ഥൻ ശ്രീ പിജെ ജോസഫ് ആണ് 1982ലെ കെ കരുണാകരൻ സർക്കാരിന്റെ കാലഘട്ടത്തിൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയ എന്നപേരിൽ 16 ഏക്കർ ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്തതാണ് തുടക്കം അന്ന് പി ജെ ജോസഫ് റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് യുപിഎ സർക്കാർ പുറ്റടിയിൽ കളക്ഷൻ സെന്റർ എന്ന നിലയിലും മുട്ടത്ത് പ്രോസസിംഗ് യൂണിറ്റ് എന്ന പേരിലും രണ്ട് സ്പൈസസ് പാർക്കുകൾ അനുവദിച്ചെങ്കിലും സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാനായില്ല തുടർന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പി.ജെ ജോസഫ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ വീണ്ടും കിൻഫയുടെ ആഭിമുഖ്യത്തിൽ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഇപ്പോൾ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ളത് ഇതിന്റെ തുടർച്ചയാണ് 21 കോടി രൂപയുടെ നിലവിലെ പദ്ധതിയിൽ 5.7 കോടി രൂപ കേന്ദ്രസർക്കാർ എംഎസ്എംഇ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ളത് ആണ് നിലവിൽ 15 ഏക്കർ ഭൂമിയാണ് വികസിപ്പിച്ചിട്ടുള്ളത് തുടർന്നുള്ള നടപടികൾ പുരോഗമിക്കുകയും ആണ് എന്നാൽ യുപിഎ സർക്കാർ അനുവദിച്ച പൈസ സ്പാർക്ക് ഉടുമ്പൻ ചോലയിൽ ഇപ്പോൾ ഉള്ളതിനപ്പുറം വികസിക്കാത്തതിന് ഉത്തരവാദി ആരാണ്?
എൽഡിഎഫ് സർക്കാർ അക്കാര്യത്തിൽ മൗനം പാലിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണ്?
ശ്രീ എംഎം മണി ഇക്കാര്യത്തിൽ മറുപടി പറയണം.വസ്തുത ഇതായിരിക്കും പ്രതിപക്ഷ നേതാക്കൾ എല്ലാം എം എം മണിയുടെ ചിലവിലും ഔദാര്യത്തിലും ആണ് ജീവിക്കുന്നത് എന്ന തരത്തിലുള്ള പ്രസ്താവനകൾ അങ്ങേയറ്റം അപഹാസ്യവും രാഷ്ട്രീയ പ്രീതവും ആണ് ആയതിനാൽ പ്രസ്താവന പിരിഞ്ഞു വലിച്ച് മാപ്പ് പറയുന്നതാണ് നല്ലതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു