ബഫർ സോൺ പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന
സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .2022 ജൂൺ മുന്നിലെ സുപ്രിം കോടതി വിധി പ്രകാരം മുന്ന് മാസത്തിനുള്ളിൽ പ്രഥാമിക റിപ്പോർട്ടും , ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നാലകനായിരുന്നു കോടതി നിർദേശം .
തിരുവനന്തപുരം| ബഫർ സോൺ പ്രശ്നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലും പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും.
സ്ഥലപരിശോധന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ അസറ്റ് മാപ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധനയെ ഇന്നലെ ബാധിച്ചു. തുടർന്ന് ജില്ലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാൽ പുതുതായി കണ്ടെത്തിയ നിർമിതികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്. ഇതിൽ 17,054 എണ്ണത്തിൽ മാത്രമാണ് തീർപ്പാക്കിയത്.
സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .2022 ജൂൺ മുന്നിലെ സുപ്രിം കോടതി വിധി പ്രകാരം മുന്ന് മാസത്തിനുള്ളിൽ പ്രഥാമിക റിപ്പോർട്ടും , ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നാലകനായിരുന്നു കോടതി നിർദേശം .വന്യ ജീവി സങ്കേതങ്ങളുടെയും ദേശിയ ഉദ്യാനങ്ങളുടെയും ഒരു കീലോമീറ്റർ വായു ദൂരത്തിൽ ബഫർ നിശ്ചയിക്കുമ്പോൾ ഈ മേഖലയിലുള്ള സ്ഥിവിവരങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാനായിരുന്നു കോടതി ഉത്തരവ് .ഇതിനായി ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രങ്ങൾ ഭൂമിയുടെ തൽസ്ഥിയും നൽകാനായിരുന്നു കോടതി നിർദേശം .സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആര്‍ഇസി) അസറ്റ് മാപ്പർ ആപ്പിലൂടെ 18,496 നിർമിതികളുടെ വിവരങ്ങള്‍ ഭൂപടത്തിൽ ഉൾപ്പെടുത്തി. 30,000 നിര്‍മിതികള്‍ കൂടി ഭുപടത്തില്‍ ചേര്‍ത്തേക്കും. ഇടുക്കി പോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ വിശദീകരിച്ചു.
പരിസ്ഥിതി ലോല പ്രദേശത്തെ ജനവാസ മേഖലകളിൽ വനം–റവന്യൂ–തദ്ദേശ വകുപ്പുകൾ നടത്തിയ പരിശോധനയിൽ പുതുതായി 80,000ൽ അധികം നിർമിതികൾ കണ്ടെത്തി. മുൻപ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ നിർമിതികൾക്ക് പുറമേയാണിത്. പുതിയ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ വനംവകുപ്പിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തി. പഞ്ചായത്തുകൾക്കു പുറമേ കെഎസ്ആർഇസിയും പുതിയ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ഒരു റിപ്പോർട്ട് കോടതിക്ക് നൽകി. ഇവയുടെ പൂർണ വിവരങ്ങൾ കോടതിക്ക് കൈമാറാൻ കൂടുതൽ സമയം വേണ്ടി വരും. പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്കില്‍ ഇതുവരെ ലഭിച്ചത് 54,607 പരാതികളാണ്.