കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവൈ :കോയമ്പത്തൂരിൽ ഇന്നലെ മരിച്ച പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാരാണ് ഇന്നലെ മരിച്ചത്. ഏപ്രിൽ രണ്ടിന് വയറുവേദനയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കോയന്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ഈറോഡ് പെരുന്തുറൈ സ്വദേശിയാണ് മരിച്ചത്ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ഇന്ന് 58 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്തോടെ അകെ കോവിഡ് സ്തികരിച്ചവരുടെ എണ്ണം .969 ആയി