റാങ്കുകാരിയെ 6 മണിക്കൂര്‍ ഡിസിപിയാക്കി കൊല്‍ക്കത്ത പോലീസ്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.25% മാര്‍ക്കോടെ 4-ാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് അപൂര്‍വ്വ നേട്ടം. 6 മണിക്കൂര്‍ സമയത്തേക്ക് റിച്ചാ സിംഗ് എന്ന വിദ്യാര്‍ത്ഥിനിയെ സിറ്റി പോലീസിന്റെ സൗത്ത് ഈസ്‌റ്റേണ്‍ ഡിവിഷനിലെ ഡിസിപിയാക്കിയാണ് കൊല്‍ക്കത്ത പോലീസ് ആദരിച്ചത്.

0

കൊല്‍ക്കത്ത: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.25% മാര്‍ക്കോടെ 4-ാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് അപൂര്‍വ്വ നേട്ടം. 6 മണിക്കൂര്‍ സമയത്തേക്ക് റിച്ചാ സിംഗ് എന്ന വിദ്യാര്‍ത്ഥിനിയെ സിറ്റി പോലീസിന്റെ സൗത്ത് ഈസ്‌റ്റേണ്‍ ഡിവിഷനിലെ ഡിസിപിയാക്കിയാണ് കൊല്‍ക്കത്ത പോലീസ് ആദരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് റിച്ച ഡെപ്യൂട്ടി കമ്മീഷണറായി ‘സേവന’മനുഷ്ഠിച്ചത്. ഓഫീസറായ ശേഷം പിതാവിന് എന്ത് നിര്‍ദ്ദേശമാണ് നല്‍കിയതെന്ന ചോദ്യത്തിന് അദ്ദേഹത്തോട് നേരത്തെ വീട്ടിലെത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന രസകരമായ മറുപടിയാണ് റിച്ച നല്‍കിയത്. ഗരിയാഹട്ട് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് രാജേഷ് സിംഗാണ് റിച്ചയുടെ പിതാവ്. മകളുടെ നേട്ടത്തില്‍ രാജേഷ് സിംഗും സന്തോഷം പ്രകടിപ്പിച്ചു.

You might also like

-