വരാൻ പോകുന്നത് ദുഷ്‌കരമായി ദിവസങ്ങള്‍; ദുഷ്‌കരമായി ദിവസങ്ങള്‍ നേരിടാന്‍ പ്രാപ്‌തരായിരിക്കണം’-‘ട്രംപ്
വരാന്‍ പോകുന്ന രണ്ടാഴ്ച വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: വരാന്‍ പോകുന്ന രണ്ടാഴ്ച വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥിതി വളരെ മോശമാണെന്നും, കൊറോണ മൂലം അമേരിക്കയില്‍ 240,000പേര്‍ മരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
‘ഓരോ അമേരിക്കക്കാരനും വരാന്‍ പോകുന്ന ദുഷ്‌കരമായി ദിവസങ്ങള്‍ നേരിടാന്‍ പ്രാപ്‌തരായിരിക്കണം’-‘ട്രംപ് പറഞ്ഞു. ഏപ്രില്‍ 30വരെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഒരുപാട് ഉയരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി. ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചത്.
ലോക്ക് ഡൗണ്‍ സമ്ബദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെങ്കിലും, കര്‍ശനമായ സാമൂഹിക അകലം പാലിക്കലാണ് എളുപ്പത്തില്‍ പകരുന്ന വൈറസ് തടയാനുള്ള ഏക മാര്‍ഗമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ‘മാജിക് വാക്‌സിനോ തെറാപ്പിയോ ഇല്ല. ഇത് നമ്മുടെ പെരുമാറ്റങ്ങളെ ആശ്രയിച്ചിരിക്കും. അടുത്ത 30 ദിവസത്തിനുള്ളിലെ നമ്മുടെ പെരുമാറ്റമാണ് ഈ മഹാമാരിയുടെ ഗതിയെ നിര്‍ണ്ണയിക്കുന്നത്’-കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്‌സ് പറഞ്ഞു.