സത്യം പുറത്തുവരാൻ കുറ്റപത്രം സമർപ്പിക്കുന്ന ദിവസ്സം പ്രാർത്ഥനാദിനം
ജലാൻഡർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെയും പരാതികരിയയ കന്യസ്ത്രീയെയും വിശ്വത്തിലെടുക്കാത്തയാണ്ഇ കാര്യത്തിൽ ദൈവഹിതം നിറവേറാനായി സഭ പ്രാർത്ഥനാദിനമചരിക്കുന്നത്
ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനേക്കസിൽ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാദിനമായി ആചരിക്കാൻ ജലന്ധർ രൂപത. വൈദികർക്കും വിശ്വാസികൾക്കും അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഇത് സംബന്ധിച്ച് സന്ദേശമയച്ചു. കേസിലെ സത്യം പുറത്തുവരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിന്‍റെ ആഹ്വാനം. ജലാൻഡർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെയും പരാതികരിയയ കന്യസ്ത്രീയെയും വിശ്വത്തിലെടുക്കാത്തയാണ്ഇ കാര്യത്തിൽ ദൈവഹിതം നിറവേറാനായി സഭ പ്രാർത്ഥനാദിനമചരിക്കുന്നത്
ചൊവ്വാഴ്ചയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായാണ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചത്.