കനത്തമഴ ഇടമലയാർ ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു ..അണക്കെട്ടില്‍ ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
കോതമംഗലം :കനത്തമഴയിൽ നീരൊഴുക്ക് കൂടിയതോടെ ഇടമലയാർ ഡാമിന്റ് നാലാമത്തെ ഷട്ടറും തുറന്നു .ജലനിരപ്പ് 168.89 പിന്നിട്ട സാഹചര്യത്തിലാണ് നാലാം ഷട്ടറും തുറക്കാൻ കെ എസ് ഇ ബി തയ്യാറായത് . നാലാമത്തെ ഷട്ടർകൂടി തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയര്ന്നിട്ടുണ്ട് പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട് .
അണക്കെട്ടില്‍ ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
ചെറുതോണി ഡാം തുറന്നിരിക്കുന്ന സാഹചര്യത്തില്‍ ഡാമിലൂടെ കടന്നുപോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതുള്‍പ്പെടെയുള്ള വാഹനങ്ങളിലുള്ളവര്‍ വിലക്ക് ലംഘിച്ച് സെല്‍ഫിയും ഫോട്ടോയും വീഡിയോയും എടുക്കുന്നത് ഗരുതരമായ നിയമ ലംഘനവും കൃത്യവിലോപവുമാണെന്നും അതതു വകുപ്പ് അധികാരികള്‍ ഇത്തരത്തിലുള്ള കൃത്യവിലോപം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം എന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഡാമുകളില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നമ്പരും ഡ്രൈവറുടെ പേരുവിവരങ്ങളും പ്രവേശന കവാടത്തില്‍ വെച്ചു തന്നെ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് ജില്ലാ പോലീസ് മേധാവിയോടും ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടും കളക്ടര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് (13.08.2018 )അവധി
ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സകൂളുകള്‍ക്കും തിങ്കളാഴ്ച (13.8.18) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.