ടെക്‌സസില്‍ വെടിവയ്പ്; മരണം ഏഴായി , , അക്രമി ഒഡീസയിൽ നിന്നുള്ള സേഥ് ആരോൺ അറ്റോർ
കൊല്ലപ്പെട്ടവരിൽ യുഎസ് പോസ്റ്റല്‍ സര്‍വീസ് വനിതാ ജീവനക്കാരിയും , ഒരു ട്രക് ഡ്രൈവറും, ഹൈ സ്കൂൾ വിദ്യാർത്ഥിയും പരിക്കേറ്റ 20 പേരിൽ മൂന്ന് പോലീസ് ഓഫീസർമാരും 17 മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
ടെക്‌സസ്: ടെക്‌സസിലെ പടിഞ്ഞാറന്‍ സിറ്റികളായ മിഡ്‌ലാന്റ്, ഒഡിസ എന്നീ നഗരങ്ങളില്‍ പത്തു മൈൽ ചുറ്റളവിൽ ആഗസ്ത് 31 നു നടന്ന മാസ് ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ടവരുടെ മരണ സംഖ്യ ഏഴായി.കൊല്ലപ്പെട്ടവരിൽ യുഎസ് പോസ്റ്റല്‍ സര്‍വീസ് വനിതാ ജീവനക്കാരിയും , ഒരു ട്രക് ഡ്രൈവറും, ഹൈ സ്കൂൾ വിദ്യാർത്ഥിയും പരിക്കേറ്റ 20 പേരിൽ മൂന്ന് പോലീസ് ഓഫീസർമാരും 17 മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി ഒഡീസയിൽ നിന്നുമുള്ള സേഥ് ആരോൺ അറ്റോർ (36 ).ആണെന്നു ഒഡീസ സിറ്റി പൊലീസ് ചീഫ് മൈക്കിള്‍ ജെര്‍ക്കി മാധ്യമങ്ങളെ അറിയിച്ചു.സമീപവാസികൾക്കു ഇയാളെ കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും 2001 ൽ ഒരു കേസിലെ പ്രതിയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി അക്രമിയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വംശീയതയോ ,ഭീകര പ്രവർത്തനമോ സംശയിക്കുന്നുവോ എന്നചോദ്യത്തിനു അന്വേഷിക്കുകയാണെന്നായിരുന്ന പ്രതികരണം .
ശനിയാഴ്ച ഉച്ചക്കു മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു അതിവേഗത്തില്‍ മുന്നോട്ടു പോയ ടൊയോട്ട കാര്‍ ട്രാഫിക് പൊലീസ് തടഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സേത് പൊലീസിനു നേരെ വെടിവച്ചു. തുടർന്നു അവിടെ നിന്നും ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ യുഎസ് പോസ്റ്റല്‍ സര്‍വീസ് വനിതാ ഡ്രൈവരെ(മേരി ഗ്രനാഡോസ് 29) വെടിവെച്ചു കൊലപ്പെടുത്തി ആ വാഹനം തട്ടിയെടുത്താണ് വഴിയിലുടനീളം കണ്ട നിരപരാധിയായ ആളുകള്‍ക്കു നേരെ അക്രമി നിറയൊഴിയിച്ചത്. പതിനഞ്ചിനും അന്പത്തിയഞ്ചു വയസ്സിനും ഇടയിലുള്ളവരാണ് കൊല്ലപ്പെട്ടത് .ഇന്റര്‍ സ്റ്റേറ്റ് 20ല്‍ നിന്നും ആരംഭിച്ച വെടിവയ്പ് സമീപത്തുള്ള സിനര്‍ജി മൂവി തിയറ്ററിന്റെ പാര്‍ക്കിങ് ലോട്ടില്‍ അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചതോടെയാണ് അവസാനിച്ചത്.
സിനര്‍ജി മൂവി തിയറ്ററി ലെ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടിരുന്നത്. ഓഗസ്റ്റ് മാസം മാത്രം യുഎസില്‍ 51 പേരാണു വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
സെപ്തംബര് ഒന്ന്മുതൽ ടെക്സസിൽ കർശന തോക്കു നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിന് മുൻപ് ഉണ്ടായ മാസ്സ് ഷൂട്ടിംഗ് തന്നെ ഞെട്ടിപ്പിച്ചതായി ഗവർണ്ണർ എബോട് പറഞ്ഞു .മാരക പ്രഹര ശേഷിയുള്ള തോക്കുകൾ സാധാരണക്കാരുടെ കൈകളിൽ എത്താതിരിക്കുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്